കൊടുങ്ങല്ലൂര്‍: നഗരസഭയിലെ അഴിമതിയും ഡ്യൂട്ടിസമയത്ത് രാഷ്ട്രീയപാര്‍ട്ടിയുടെ പൊതുപരിപാടിയിലും പങ്കെടുത്ത തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുക,മാലിന്യം നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നില്‍പ്പ് സമരം നടത്തി.നഗരസഭയിലെ ധനവിനിയോഗം സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി മണ്ഡലം പ്രസിഡന്റ് എംജി.പ്രശാന്ത്ലാല്‍ ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി ഷൈന്‍ നെടിയിരുപ്പില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എല്‍കെ.മനോജ്,നഗരസഭ പ്രതിപക്ഷ നേതാവ് വിജി.ഉണ്ണികൃഷ്ണന്,ശാലിനി വെങ്കിടേഷ്,മായ സജീവ് എന്നിവര്‍ സംസാരിച്ചു.ഷിജു,സൂരജ്,അജിത്ത്,നിബിന്,നാരായണന്‍കുട്ടി നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: