ശബരിമല: അപ്പം, അരവണ പ്രസാദ വിതരണത്തിനായി സന്നിധാനത്ത് മൂന്ന് കൗണ്ടറുകള്‍ കൂടി തുറന്നു. മാളികപ്പുറം നടപ്പന്തലിന് സമീപമാണ് പുതിയ കൗണ്ടറുകള്‍. ഇവയില്‍ ഒന്നില്‍ ക്രെഡിറ്റ/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും മറ്റ് രണ്ടെണ്ണത്തില്‍ പണമുപയോഗിച്ചും പ്രസാദം വാങ്ങാം. സൈ്വപ്പിംഗ് മെഷീന് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ധനലക്ഷ്മി ബാങ്കാണ്.
സന്നിധാനത്ത് ഇതോടുകൂടി പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം ഇരുപതായി. സന്നിധാനം ആഴിക്കടുത്ത് 12 കൗണ്ടറുകള്‍, തിരുമുറ്റത്ത് അക്കൊമഡേഷന് ഓഫീസിന് സമീപം രണ്ട്, മാളികപ്പുറം ക്ഷേത്രത്തിന് സമീപം മൂന്ന് എന്നിവയ്ക്കു പുറമെയാണ് പുതിയ കൗണ്ടറുകള്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ കൗണ്ടറുകളിലും ധനലക്ഷ്മിബാങ്ക് ജീവനക്കാരാണ് സേവനമനുഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: