പത്തനംതിട്ട: കേരള എന്‍ജിഒ സംഘ് 38 ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ- താലൂക്ക് കേന്ദ്രങ്ങളില്‍ പതാകദിനം ആചരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ പതാക ഉയര്‍ത്തി. കോന്നി മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ സംസ്ഥാന ട്രഷറര്‍ സി.സുരേഷ്കുമാറും അടൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അരവിന്ദനും തിരുവല്ലയില്‍ സംസ്ഥാന സമിതിയംഗം എസ്.ആര്.മുരളീകൃഷ്ണനും പതാക ഉയര്‍ത്തി. മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ബ്രാഞ്ച് പ്രസിഡന്റ് എം.രാജേഷ്, റാന്നി സബ് ട്രഷറിക്ക് മുന്നില്‍ ബ്രാഞ്ച് പ്രസിഡന്റ് കെ.ബി.ശശികുമാര്‍ എന്നിവരും ജില്ലാ വൈസ് പ്രസിഡന്റ് വി.ആര്.സുജാത പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുന്നിലും ജില്ലാ സെക്രട്ടറി എസ്.രാജേഷ് കളക്ടറേറ്റിന് മുന്നിലും പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: