അഞ്ചല്‍: ഷാര്‍ജയില്‍ പണിയില്ലാതെ എട്ടുമാസം കടുത്ത ചൂടില്‍ ടെറസില്‍ കഴിഞ്ഞുകൂടിയ യുവാവ് നാട്ടില്‍ തിരിച്ചെത്തി.
അഞ്ചല്‍ ചണ്ണപ്പേട്ട മുക്കൂട് സുദര്‍ശന മന്ദിരത്തില്‍ രാജന്റെ മകന്‍ സജീവ്(46) ആണ് ശമ്പളം ലഭിക്കാതെ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട് ഷാര്‍ജയില്‍ നരകയാതന അനുഭവിച്ച് കഴിഞ്ഞിരുന്നത്.
ഉയര്‍ന്ന ശമ്പളം വാഗ്ദാനം ലഭിച്ച് ഷാര്‍ജയില്‍ ഇലക്ട്രീഷ്യനായി ജോലിക്ക് ചെന്നതായിരുന്നു സജീവ്. എന്നാല്‍ പറഞ്ഞിരുന്ന ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല, മേശിരിപ്പണിയെടുക്കനാണ് ആവശ്യപ്പെട്ടത്. ഇത് നിരസിച്ച സജീവിനെ നിരന്തരമായി പീഡിപ്പിച്ചു. ഇത് ചൂണ്ടിക്കാടി ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും മലയാളി അസോസിയേഷനുകളെയും സമീപിച്ചിരുന്നെങ്കിലും പരിഹസിക്കുകയാണ് ഉണ്ടായതെന്നും സജീവ് പറഞ്ഞു. തുര്‍ന്ന് മുറിക്ക് പുറത്താക്കിയ അറബി, തൊഴിലും നിഷേധിച്ച് പാസ്‌പോര്‍ട്ട് പിടിച്ചുവയ്‌ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് സജീവ് ലേബര്‍ക്യാമ്പിന്റെ മുകളില്‍ ടെറസില്‍ അഭയം തേടുകയായിരുന്നു.
ചില ഗള്‍ഫ് പത്രങ്ങള്‍ ഈ വിവരം പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് ഗള്‍ഫില്‍ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശിഫാ അല്‍-ജസിറാ എംടിയുമായ മലയാളിയുമായ ഡോ.കെ.ടി.റബിയുള്ള സഹായത്തിനെത്തുകയായിരുന്നു. കെ.ടി.റബി ഇടപെട്ട് സജീവിനെ നാട്ടിലെത്തിക്കുകയും പത്ത് ലക്ഷം രൂപ സഹായം നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം അല്‍-ജസീറ ഗ്രൂപ്പ് മാനേജര്‍ മിഥുന്‍ സജീവിന്റെ വീട്ടിലെത്തി 10 ലക്ഷം രൂപയുടെ ചെക്ക് സജീവന് കൈമാറി. നാട്ടില്‍ ഇലക്ട്രിക്കല്‍ പണി ചെയ്തിരുന്ന സജീവന് ഒരു കണ്ണിന് കാഴ്ചയില്ല. ഗള്‍ഫ് സ്വപ്‌നങ്ങള്‍ മറന്ന് ഇനി നാട്ടില്‍ തൊഴിലെടുത്ത് ജീവിക്കാനാണ് സജീവന്റെ തീരുമാനം.
രജനിയാണ് ഭാര്യ. ആറാംക്ലാസ് വിദ്യാര്‍ത്ഥി ആകാശ്, നാല് വയസുള്ള ആദിത്യ എന്നിവരാണ് മക്കള്‍.
















