ചാലക്കുടി: കൊരട്ടി റെയില്‍വെ സ്റ്റേഷന്റെ പൂട്ട് തകര്‍ത്ത് മോഷണ ശ്രമം.ഓഫീസിനോട് ചേര്‍ന്നുള്ള കൗണ്ടറും,അലമാരയും തകര്‍ത്ത് ടിക്കറ്റുകള്‍,ഫയലുകള്‍ തുടങ്ങിയവ വാരിവലിച്ചിട്ടു. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യമറിഞ്ഞത്.സംഭവമറിഞ്ഞ് കൊരട്ടി പോലീസും,റെയില്‍വെ പോലീസും സ്ഥലത്തെത്തി. ചൊവ്വാഴ്ച രാത്രിയില്‍ തന്നെ മുരിങ്ങൂര്‍ പള്ളിയുടെ കീഴില്‍ ദേശീയപാതയില്‍ ഖന്നാനഗറിലുള്ള കപ്പേളയിലും മോഷണശ്രമം നടന്നു. ശനിയാഴ്ച നവീകരണം പ്രവര്‍ത്തനം കഴിഞ്ഞ് വെഞ്ചിരിപ്പ് നടത്തിയതായിരുന്നു കപ്പേള.
ചിറങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, പെരുമ്പി വനദുര്‍ഗ്ഗ ക്ഷേത്രം, കോനൂര്‍ മഹാദേവ ക്ഷേത്രം, മുരിങ്ങൂര്‍ ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിക്കുകയും സ്വര്‍ണം, നിലവിളക്കടക്കമുള്ള പൂജാസാധനങ്ങള്‍ എന്നിവ മോഷ്ടിക്കുകയുമുണ്ടായി.
മുരിങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ വാതില്‍ കുത്തി പൊള്ളിച്ച് നേര്ച്ചപ്പെട്ടികള് പൊളിച്ച് രണ്ട് തവണ പണം മോഷ്ടിച്ചു. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചെറ്റാരിക്കല്‍ ക്ഷേത്രത്തില്‍ രണ്ട് തവണ മോഷണം നടത്തി ഏഴായിരം രൂപ മോഷ്ടിച്ചു. ഞായറാഴ്ച കൊരട്ടി കട്ടപ്പുറം ശ്രീ കുന്നത് ശ്രീ ദൂരഗ്ഗ ദേവി ക്ഷേത്രത്തിലെ മ ഭണ്ഡാരം കുത്തി തുറന്നിരിന്നു. ഇതിന് പുറമെ ആറ്റപ്പാടം ഭാഗത്തെ ക്ഷേത്രങ്ങള്‍,കപ്പേളകള്‍ എന്നിവിടങ്ങളിലെ നേര്ച്ചപ്പെട്ടികള്,ഭണ്ഡാരങ്ങളില് നിന്നും പണം മോഷ്ടിച്ചിരുന്നു.ഒറ്റപ്പെട്ട ക്ഷേത്രങ്ങള്‍,കപ്പേളകള്‍ എന്നിവിടങ്ങളിലാണ് മോഷണം നടക്കുന്നത്.
കൊരട്ടി മേഖലയില്‍ ആരാധാനലായങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വര്‍ദ്ധിച്ചിട്ടും കുറ്റവാളികളെ പിടികൂടുവാന്‍ സാധിക്കാത്ത കൊരട്ടി പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ്.കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ നിരവധി മോഷണം നടത്തിയിട്ടും പോലീസ് ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ്.പോലീസിന്റെ പെട്രോളിംങ്ങ് ശക്തമല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: