തൃശൂര്‍: കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ സഹകരണമുന്നണി രൂപീകരിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. ബിജെപി ജില്ലാകമ്മിറ്റി കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ജനകീയസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണസ്ഥാപനങ്ങള്‍ അതിന്റെ പൂര്‍ണമായ ഉദ്ദേശലക്ഷ്യങ്ങള്‍ നിറവേറ്റുന്നതരത്തില്‍ നിലനില്‍ക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. അതിനാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങളും ക്രമീകരണങ്ങളും നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.
കേരളത്തില്‍ ഒരുകാലത്ത് സാധാരണക്കാരുടെ സ്ഥാപനങ്ങളായിരുന്ന സഹകരണസംഘങ്ങള്‍ ഇന്ന് രാഷ്ട്രീയനേതാക്കന്മാരുടെയും ബിനാമികളുടേയും കള്ളപ്പണം സൂക്ഷിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും കേരളത്തിലെ സഹകരണസംഘങ്ങളെ ഹൈജാക്ക് ചെയ്തിരിക്കുന്നു. നോട്ട് നിരോധനം നിലവില്‍വന്ന് രണ്ട് ദിവസത്തിനുള്ളില്‍ സഹകരണസംഘങ്ങളില്‍ നിക്ഷേപമായെത്തിയ 2800കോടി ആരുടേതാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കണം.
ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്ന പാവപ്പെട്ടവരെ മറയാക്കി കള്ളപ്പണമാഫിയയെ സംരക്ഷിക്കാനാണ് ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നത്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ബിജെപി ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും രാധാകൃഷ്ണന് പറഞ്ഞു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായിരുന്നു. ദേശീയസമിതി അംഗം പി.എസ്.ശ്രീരാമന്, ജില്ലാജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്കുമാര്‍, കെ.പി.ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: