ഇരിങ്ങാലക്കുട: റേഷന്‍ മൊത്ത വ്യാപാര ഗോഡൗണില്‍ അനധികൃത വില്പനയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് റെയ്ഡ്. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ മുകുന്ദപുരം താലൂക്ക് റേഷന്‍ ഹോള്‍സെയില്‍ ഡിപ്പോയിലാണ് റെയ്ഡ് നടന്നത്. ഡിപ്പോയില്‍ നാല് ബാരലുകളിലായി 660 ലിറ്റര്‍ മണ്ണെണ്ണ മറിച്ചു വില്ക്കുമ്പോള് തൃശൂര്‍ ലീഗല്‍ മെട്രോളജി വകുപ്പ് സീനിയര്‍ ഇന്‍സ്പെക്ടര്‍ ജോയ് വര്‍ഗീസ്, തൃശൂര്‍ വിജിലന്‍സ് പോലീസ് ഇന്‍സ്പെക്ടര്‍ കെ ടി സലില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് പിടികൂടിയത്. ടി.പി. ജോസിന്റെ ലൈസെന്സിലുള്ള മൊത്ത വ്യാപാര കേന്ദ്രം ഡൊമിനിക് എന്ന ആളാണ് ഇപ്പോള്‍ നടത്തുന്നത്. 26 – ാം തീയതി മൊത്ത വ്യാപാര കേന്ദ്രത്തില്‍ നിന്നും റേഷന്‍ കടകളിലേക്കുള്ള അലോട്ട്മെന്റ് തീര്‍ന്നിരുന്നു. ഇതിനു ശേഷമാണ് കരിഞ്ചന്തയില്‍ വില്പന സജീവമാകുന്നത്. ഇതിനെ കുറിച്ചുള്ള പരാതിയിലാണ് ഇപ്പോള്‍ റെയ്ഡ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: