മൂലമറ്റം: കള്ളപ്പണക്കാര്‍ക്ക് സംരക്ഷണമേകാന്‍ രാഷ്‌ട്രീയം മറന്ന് ഇരുമുന്നണികളും ഒന്നാകുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോര്‍ജ്ജ് കുര്യന്‍. മൂലമറ്റത്ത് നടന്ന ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് പ്രതിസന്ധി വിട്ട് സഹകരണ ബാങ്ക് പൊട്ടുമെന്ന് വ്യാജപ്രചരണം നടത്തുകയാണ് ഇരുമുന്നണികളും. സഹകരണ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന കണക്കില്‍പെടാത്ത തുകയ്‌ക്ക് വ്യക്തമായ കണക്ക് നല്‍കാതിരിക്കുവാനുള്ള ആസൂത്രിത നീക്കമാണിത്. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ സഹകരണ ബാങ്കുകള്‍ക്കും മറ്റ് ബാങ്കുകളെപ്പോലെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.
എന്നാല്‍ ഇത് മറച്ച് വച്ച് കള്ളപ്പണക്കാര്‍ക്ക് ഒത്താശ നല്‍കുകയാണ് ഇരുമുന്നണികളും. ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞത് ഇതിന് ഉത്തമ ഉദാഹരണമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയം കൈവരിക്കാനായത് ബിജെപിയുടെ നിലപാടുകള്‍ക്കൊപ്പം പ്രധാനമന്ത്രിക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമരാഷ്‌ട്രീയത്തിനെതിരെയും നോട്ട് നിരോധനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയാണ് ജനകീയ സദസ്സില്‍ നടന്നത്.
ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് അജി, സംസ്ഥാന സമിതി അംഗം പി എ വേലുക്കുട്ടന്‍, ഇടുക്കി നിയോജമണ്ഡലം വൈസ് പ്രസിഡന്റ് അബിന്‍ ചേറാടി, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഡി രാജീവ്, പഞ്ചായത്ത് കമ്മിറ്റി ജന.സെക്രട്ടറി വിനീത് വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















