പാലക്കാട്: കറന്‍സി പിന്‍വലിച്ചതിന്റെ േപരില് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദുരിതപൂര്‍ണം. മിക്കയിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ ഓടിയെങ്കിലും കെ എസ് ആര് ടി സിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്താത്തത് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ദുരിതമായി. ശാസ്ത്രോത്സവ വിജയത്തിന് വിദ്യാലയങ്ങള്‍ അവധിയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല.
പോലീസ് സംരക്ഷണയില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തി. ബാങ്കുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയെങ്കിലും ഗ്രാമീണ മേഖലയില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ലെന്ന പരാതിയുണ്ട്. ഇടപാടുകാരുടെ എണ്ണവുംം കുറവായിരുന്നു. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിട്ടു. റെയില്‍വേ സ്റ്റഷനില്‍ വന്നിറങ്ങിയ ദീര്‍ഘദൂര യാത്രക്കാരാണ് എാറെ വലഞ്ഞത്. ചില സന്നദ്ധ സംഘടനകള്‍ ഇരുചക്രവാഹനങ്ങളുമായി നഗരത്തിനകത്ത് യാത്രക്കരെ എത്തിച്ചെങ്കിലും ദീര്‍ഘദൂര യാത്രക്കാര്‍ സ്റ്റേഷനില്‍ കുടുങ്ങി. പോലീസ് വാഹനങ്ങളും ആംബുലന്‍സുകളും ഉപയോഗിച്ചാണ് അവശരായ രോഗികളെ വീടുകളിലെത്തിച്ചത്.
ഒറ്റപ്പാലത്ത് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ട്രെയിന്‍ യാത്രക്കാര്‍ വാഹനങ്ങള്‍ കിട്ടാതെയും ആഹാരം ലഭിക്കാതെയും വലഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: