പെരിങ്ങോട്ടുകര: പഴുവില്‍ പുതിയ പാലം നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയ പഴയപാലത്തിലെ ഗതാഗതക്കുരുക്കുമൂലം ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും മാത്രം പ്രവേശനം അനുവദിച്ചിരുന്ന പാലത്തില്‍ നിയന്ത്രണം ഒഴിവാക്കി ബസ്സ്, ലോറി ഒഴികെയുള്ള നാലു ചക്രവാഹനങ്ങള്‍ പാലത്തിലൂടെ കടക്കാന്‍ തുടങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാരായ ഇ.സി.അനില്‍, മുരളി പഴുവില്‍, ടി.ഒ.ജോണ്സണ്, ഉമ്മര്‍ പഴുവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗതം നിയന്ത്രിച്ചത്. തുടര്‍ന്ന് ചേര്‍പ്പ് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ കാലിവീപ്പക്ക് മുകളില്‍ മുളയും കല്ലുകളും വെച്ചാണ് വഴി ബ്ലോക്ക് ചെയ്തിരിക്കുന്നത്.
നിയന്ത്രണവിവരം അറിയാതെ പാലത്തിനടുത്തെത്തുന്ന കാര്‍, ടെമ്പോ തുടങ്ങിയ നാലുചക്രവാഹനങ്ങള്‍ ദിശാബോര്‍ഡുകള്‍ എടുത്തുമാറ്റി പോകാന്‍ തുടങ്ങിയതോടെയാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഗതാഗതനിയന്ത്രണ ബോര്‍ഡ് പാലത്തിന് ഇരുവശവും സ്ഥാപിച്ച് ഗതാഗതം സുഗമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: