തൃശൂര്‍: കുടിവെള്ള ആവശ്യത്തിനായി പാണഞ്ചേരി പഞ്ചായത്തിലെ മൈലാട്ടുംപാറ വാര്‍ഡിലെ മഞ്ഞക്കുന്ന് പ്രദേശവാസികള്‍ മണലിപുഴക്ക് കുറുകെ താല്‍ക്കാലികമായി തടയണ നിര്‍മിച്ചു. 35 മീറ്റര്‍ വീതിയില്‍ അഞ്ചടി ഉയരത്തിലാണ് താല്‍ക്കാലിക തടയണ. മഴക്കുറവുമൂലം മണലിപുഴയില്‍ വെള്ളംവറ്റിപോകാന് തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വെള്ളം വളരെ കുറവാണ്. മഴക്കുറവ് മൂലം മണലി പുഴയിലേക്കുള്ള പീച്ചിഡാം പ്രദേശത്തുള്ള മലകളില്‍ നിന്നുള്ള നീരുറവകള്‍ വറ്റിത്തുടങ്ങി. ഈ നീരുറവകളില്‍ വഴിയുടെ കൈവഴികളിലൂടെയാണ് മണലിപുഴയില്‍ വെള്ളമെത്തുന്നത്. പീച്ചി ഡാമില്‍ നിന്നുള്ള ഇടതുകര, വലതുകര കനാലില്‍കൂടി വെള്ളം തുറന്നാണ് വെള്ളം കുറയാന്‍ മറ്റൊരു കാരണം. ഡാമില്‍ വെള്ളംകുറവായതുമൂലം കനാലില്‍ കൂടി വെള്ളം തുറന്നുവിട്ടിട്ടില്ല. കനാലില്‍ വെള്ളം വിട്ടാല്‍ രണ്ടുകനാലുകള് തുറക്കുമ്പോള്‍ ഉണ്ടാകുന്ന ലീക്ക് വെള്ളം മണലിപുഴയിലേക്ക് എത്താറുണ്ട്.
പുഴവറ്റാന് തുടങ്ങിയതിനെത്തുടര്‍ന്ന് പുഴയുടെ കരയില്‍ സ്ഥിതിചെയ്യുന്ന മഞ്ഞക്കുന്ന് നിറവ് ജലനിധി പദ്ധതിയുടെ കിണറ്റില്‍ നിന്നുള്ള വെള്ളം പമ്പ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
മണലിപുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കിണറില്‍ നിന്നും വെള്ളം 115ഓളം വീടുകളിലേക്കാണ് എത്തുന്നത്. നാലുമണിക്കൂര്‍ വീതം പമ്പ് ചെയ്താണ് പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിച്ചത്. ഇപ്പോള്‍ ഒരു മണിക്കൂര്‍ മോട്ടോര്‍ അടിച്ചാല്‍ കിണറ്റിലെ വെള്ളം വറ്റുന്ന അവസ്ഥയാണ്. വരാനിരിക്കുന്ന വേനവും വൈദ്യുതിക്ഷാമവും മുമ്പില്‍ ണ്ടാണ് മഞ്ഞകുന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ്റെഴുപതോളം പേര് ചേര്‍ന്നാണ് തടയണ നിര്‍മ്മിച്ചത്. ഇത്രയും പെട്ടെന്ന് സ്ഥിരമായ തടയണ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഞ്ഞകുന്നില് തടയണനിര്മ്മിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പില്‍ നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: