തൃശൂര്‍: കാസര്‍ഗോഡ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണന്റെ ദൂരൂഹമരണം സംബന്ധിച്ച് സി.ബി.ഐ. അന്വേഷണം വേണമെന്ന് മുല്ലശേരിയില്‍ ചേര്‍ന്ന ജയകീയ കണ്വന്ഷന് ആവശ്യപ്പെട്ടു. ഈയാവശ്യമുന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കും. മറ്റു ജില്ലകളിലെ സമരസമിതികളുമായി യോജിച്ച് സംസ്ഥാനതലത്തില്‍ പ്രക്ഷോഭപരിപാടികള്‍ക്കും കണ്വന്ഷന് തീരുമാനിച്ചു. പ്രക്ഷോഭപരിപാടികള്‍ നടത്തുന്നതിന് മുല്ലശേരി പഞ്ചായത്ത് പ്രതിപക്ഷനേതാവ് പി.കെ. രാജന്, പി.വി. അയ്യപ്പന് എന്നിവര്‍ രക്ഷാധികാരികളായി തൃശൂര്‍ ജില്ലാ ജനകീയ സമിതി രൂപീകരിച്ചു.
ഭാരവാഹികള്‍: ടി.കെ. വാസു (ചെയര്മാന്), കെ.എസ്. ബാലന്, എന്‍.എ. അഭയന്, എന്‍.ഡി. വേണു, സിദ്ധാര്ഥന് പട്ടേപ്പാടം, കുസുമം മധു (വൈസ് ചെയര്മാന്മാര്), എ.കെ. സന്തോഷ് (കണ്‍വീനര്‍), ഇ.പി. കാര്ത്തികേയന്, എം.എസ്. കറപ്പു, മുഹമ്മദ് ഫൈസല്‍, പി.എ. അനീഷ്, ഉഷ സുബ്രഹ്മണ്യന് (ജോ. കണ്‍വീനര്‍മാര്‍). പ്ലാനിങ് കമ്മിറ്റി അംഗങ്ങള്‍: പ്രസന്നന് തൊയക്കാവ്, മണികണ്ഠന് കാട്ടാമ്പിള്ളി, കെ.എസ്. സദാശിവന്, സജീവന് പനയ്ക്കല്‍, ടി.ആര്. വിജു, വിജയന് വല്ലച്ചിറ, ചന്ദ്രിക കറപ്പു. ഫിനാന്‍ഷ്യല്‍ കമ്മിറ്റി അംഗങ്ങള്‍: പി.എ ശങ്കരന്‍കുട്ടി, പി.എസ്. ഷൈന്‍, കെ.എസ്. വേലായുധന്, കെ.എസ്. സുരേഷ്, പി.വി. സുബ്രഹ്മണ്യന്. കാസര്‍ഗോഡ് വസ്തുതാന്വേഷണം നടത്താനും രേഖകള്‍ ശേഖരിക്കാനും അഡ്വ. പി.കെ. നാരായണന്, അഡ്വ. പി.കെ. പ്രദീപ് കുമാര്‍, അഡ്വ. സി.കെ. ദാസന് എന്നിവലര്‍ അംഗങ്ങളായി നിയമോപദേശക സമിതിയും രൂപീകരിച്ചു. കെ.എസ്. ബാലന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: