കൊടുങ്ങല്ലൂര്‍: പട്ടികജാതിക്കാരായ ദമ്പതികളെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചു. മേത്തല കുന്നംകുളം സ്വദേശി വയമ്പനാട്ട് ജിത്തു (23), ഭാര്യ വിനിത (20) എന്നിവരെയാണ് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രി അഴീക്കോട് മാര്‍ത്തോമ പള്ളിക്കുസമീപത്താണ് ഇരുവരും മര്‍ദ്ദനത്തിനിരയായത്. പള്ളിതിരുനാള്‍ കാണാനെത്തിയവരായിരുന്നു ഇവര്‍. ജിത്തു ബിജെപി പ്രവര്‍ത്തകനാണ്. കുന്നംകുളത്തെ ഡിവൈഎഫ്ഐക്കാരായ ശരത്, വിഷ്ണു, ഇര്‍ഷാദ് മാലിക്, സാലിഹ് എന്നിവരടങ്ങിയ സംഘമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ജിത്തു പറഞ്ഞു. നേരത്തെതന്നെ ഈക്രിമിനല് സംഘം തന്നെ ജാതിപ്പേര് വിളിച്ച് കളിയാക്കിയിരുന്നെന്നും മര്‍ദ്ദനത്തിനു മുമ്പും തന്നെ പരിഹസിച്ചതായി ജിത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: