വായ്‌പ്പാതുകയില്‍ കൃത്രിമം കാണിച്ച് വ്യാപാരിയെ കബളിപ്പപ്പ
ിക്കാന്‍ ശ്രമം
ഇടുക്കി: സഹകരണ ബാങ്കില്‍ വായ്‌പ്പ നല്‍കിയ തുകയില്‍ കൃത്രിമം കാണിച്ച് വ്യാപാരിയെ കബളിപ്പിക്കാന്‍ ശ്രമം. പച്ചക്കറി വ്യാപാര സ്ഥാപന ഉടമയായ കട്ടപ്പന അശ്വതി ഭവനില്‍ ശശി കൃഷ്ണനാണ് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചത്.
നിശ്ചിത തുക മാത്രം അടയ്‌ക്കാനിരിക്കെ നോട്ടീസ് ചാര്‍ജ് ഇനത്തില്‍ 5930 രൂപ വേണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നത്. രണ്ട് വര്‍ഷം മുമ്പ് രണ്ട് ലക്ഷം രൂപ സമീപത്തെ ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ കട്ടപ്പന ഈവനിങ് ശാഖയില്‍ നിന്നും വ്യാപാര ആവശ്യത്തിനായി എടുത്തിരുന്നു. ഇതിന് 300 രൂപ വീതംഅടച്ചുകൊണ്ടിരുന്നെങ്കിലും ഇടയ്‌ക്ക് വച്ച് മുടങ്ങിയിരുന്നു. നിലവില്‍ 1,34,205 അടയ്‌ക്കാന്‍ ഉണ്ടെന്ന് കാണിച്ചാണ് നോട്ടീസ് വന്നത്. എന്നാല്‍ 26ന് ലഭിച്ച രജിസ്‌ട്രേഡ് നോട്ടീസില്‍ ഏഴ് ദിവസത്തിനകം മുഴുവന്‍ പൈസയും അടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. നോട്ടീസില്‍
നിലവില്‍ 1,26,355 രൂപയും ഇതിന്റെ പലിശയായി 1,862 രൂപയും നോട്ടീസ് ചാര്‍ജ്ജായി 5,930 രൂപയും മറ്റിനങ്ങളില്‍ 58 രൂപയും അടയ്‌ക്കാന്‍ ഉണ്ട് എന്നാണ് കാണിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ബാങ്ക് അവധിയായതിനാല്‍ സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുവാനായി ബാങ്കിനെ സമീപിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വ്യാപാരി പറയുന്നു.
അതേ സമയം സഹകരണ ബാങ്ക് പ്രതിസന്ധി നേരിടുന്നതിനാല്‍ ബാങ്കുകള്‍ ജപ്തി നടപടികള്‍ സ്വീകരിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. നോട്ടീസിനത്തില്‍ മാത്രം ഇത്തരത്തില്‍ വന്‍തുക പിടിച്ച് പറയ്‌ക്കുന്നതിനെതിരെ സമീപത്തെ വ്യാപാരികള്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.കഴിഞ്ഞ 15 ന് തയ്യാറാക്കിയിരിക്കുന്ന നോട്ടീസ് ലഭിച്ചത് ഒമ്പാതാം ദിവസമാണ്.സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ നോട്ടീസ് തിരികെ ബാങ്ക് ആവശ്യപ്പെ
പ്പട്ടതാണ് വിവരം.
















