തിരുവല്ല: നിരവധി പിടിച്ചു പറി കേസുകളില്‍ പോലീസ് തെരഞ്ഞു നടന്ന പ്രതി ഏഴ് വര്‍ഷത്തിനു ശേഷം തമിഴ്നാട്ടില്‍ പിടിയിലായി.
തിരുവല്ല തിരുമൂലപുരം മുല്ലശ്ശേരി വീട്ടില്‍ ജോയിയുടെ മകന് മോഴ ബിനു എന്നറിയപ്പെടുന്ന ബിനുവാണ് പിടിയിലായത്
തിരുവല്ല ,കീഴ്വായ്പൂര്: കോയിപ്രം ,പന്തളം ആറന്മുള, മാവേലിക്കര ചെങ്ങന്നുര്‍ ,മാന്നാര്‍. വെണ്മണി കായംകുളം തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരായുണ്ട്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവല്ല സി.ഐ.വിദ്യാധരന് എസ്.ഐ.ബി.വിനോദ്കുമാര്‍, ഷാഡോ പോലീസ് എസ്.ഐ.അശ്വിത്ത്കാരായ്മയില് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് ഷാഡോ ടീമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: