ള്‍ക്കും ജന്മനായുള്ള വൈകല്യം തളര്‍ത്താതെ മൂന്നാം വര്‍ഷവും അയ്യപ്പനെ കാണാന്‍ റാവഡനായിഡ് എത്തി. ആന്ധപ്രദേശ് വിജയ്നഗര്‍ കല്ലേപ്പിള്ളി രേഖയില്‍ റാവഡ നായിഡു (27)വിന്റെ ഇരുകാലകള്ക്കും സ്വാധീനമില്ല. അയ്യപ്പ ഭക്തനായ രാവഡനായിഡുവിന്റെ ആഗ്രഹമായിരുന്നു ശബരിമലയില്‍ എത്തി ദര്‍ശനം നടത്തുക എന്നത്. മൂന്നു വര്‍ഷം മുന്‍പ് മാലയിട്ട് വ്രതം നോക്കി ഒറ്റയ്ക്ക് യാത്ര തിരിച്ച് ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി. പിന്നീട് മുടക്കാന്‍ അയ്യപ്പ ഭക്തി അനുവദിച്ചില്ല.
ഇത്തവണയും പതിവു തെറ്റിച്ചില്ല. മൂന്നു ദിവസം മുന്‍പ് വീട്ടില്‍ നിന്നും യാത്രതിരിച്ചു. തീവണ്ടി മാര്‍ഗ്ഗം എറണാകുളത്തും അവിടെ നിന്ന് കെഎസ്ആര്‍ടിസിയില്‍ പമ്പയിലും എത്തി.
പമ്പയില്‍ കുളിച്ച് ഭക്ഷണം കഴിച്ച ശേഷം കൈകളുടെ സഹായത്താല്‍ നാലുമണിക്കൂര്‍ സമയം കൊണ്ട് വലിയ നടപ്പന്തലില്‍ എത്തി. പോലീസുകാരുടെ സഹായത്തോടെ പതിനെട്ടാം പടി കയറി സോപാനത്ത് എത്തി പുണ്യ ദര്‍ശനം നേടി.
മലകള്‍ കയറാന്‍ നിരവധി അയ്യപ്പ ഭക്തര്‍ സഹായിച്ചെന്ന് തൊഴു കൈകളോടെ റാവഡ പറഞ്ഞു. ആദ്യ ശബരീശ ദര്‍ശനത്തിനു ശേഷം തന്റെ ജീവിതത്തില്‍ ഗുണപരമായ ഒരു പാട് മാറ്റങ്ങള്‍ ഉണ്ടായെന്നും, എല്ലാവര്‍ഷവും പുണ്യദര്‍ശനം സാധ്യമാകണമെന്നതു മാത്രമാണ് ആഗ്രഹമെന്ന് റാവഡ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: