തൃക്കരിപ്പൂര്‍: മുസ്ലിം ലീഗ് നേതാക്കന്മാര് എല്‍ഡിഎഫ് സമരത്തിന് അഭിവാദ്യം ചെയ്ത സംഭവം തൃക്കരിപ്പൂരില്‍ കോണ്‍ഗ്രസ് മുസ്ലിം ലീഗ് ബന്ധം ഉലയുന്നു. 1000, 500 കറന്‍സികള്‍ പിന്‍വലിച്ച കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ സമരപ്പന്തലിലെത്തിയതാണ് യുഡിഎഫില്‍ വിവാദത്തിന് തിരി കൊളുത്തിയത്. യുഡിഎഫിന്റെ പ്രഖ്യാപിത നയത്തിനെതിരെയാണ് ലീഗ് നേതാക്കള്‍ പ്രവര്‍ത്തിച്ചതെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് കോണ്‍ഗ്രസ്സിനെ അകറ്റി നിര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നു. അതാണ് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിദേശ പര്യാടനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ്സുകാരനായ വൈസ് പ്രസിഡണ്ടിന് സ്ഥാനം കൈമാറാതിരുതെന്നും അതോടൊപ്പം ജില്ലാ സ്കൂള്‍ കലോത്സങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനമാനങ്ങള്‍ ഘടക കക്ഷിയായ കോണ്‍ഗ്രസ്സിനോട് ആലോചിക്കാതെ മുസ്ലിം ലീഗ് നേതാക്കളും സിപിഎം എംഎഎല്‍യും രഹസ്യ യോഗം ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ്സ് ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ കലോത്സവ സംഘാടകസമിതി യോഗത്തില്‍ കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു. അതിനിടയിലാണ് വീണ്ടും കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റില്‍ എല്‍ഡിഎഫ് നടത്തിയ രാപ്പകല്‍ സമരപ്പന്തലില്‍ മുസ്ലിം ലീഗ്. ജില്ല സെക്രട്ടറി എം.സി.കമറുദ്ദീന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, സത്താര്‍ വടക്കുമ്പാട്, വി.കെ.ബാവ, എം.സി.കുഞ്ഞബ്ദുല്ല, എന്നിവരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സമര വളണ്ടിയര്‍മാരെ ആദിവാദ്യം ചെയ്യാനെത്തിയത്. ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനമായെത്തിയ ലീഗ് പ്രവര്‍ത്തരെ എല്‍ഡിഎഫ് നേതാക്കളായ എം രാമചന്ദ്രല്‍, ടി.വി.കുഞ്ഞികൃഷ്ണന്, ഇ നാരായണന്, എം ഗംഗാധരന്, എം.പി.കരുണാകരന് എന്നിവരുടെ നേതൃത്വത്തില്‍ വേദിയിലേക്ക് സ്വീകരിച്ചു. മുഴുവന്‍ സമര വളണ്ടിയര്‍ മാരേയും ഹസ്തദാനം ചെയ്ത് ഭക്ഷണവും കഴിച്ചാണ് ലീഗ് നേതാക്കള്‍ മടങ്ങിയത്. ലീഗിന്റെ ഈ അപ്രതീക്ഷിത പെരുമാറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും യുഡിഎഫിനെയും ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ലീഗിന്റെ ഈ നടപടികള്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ശക്തമായ പ്രതികരണങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: