ചാലക്കുടി: മ്ലാവിന്റെ കുത്തേറ്റ് മദ്ധ്യ വയസ്കന് പരിക്കേറ്റു.പരിയാരം പഞ്ചായത്തിലെ പീലാര്‍മുഴി കരിപ്പായി വീട്ടില്‍ ഡേവീസ്(52)പരിക്കേറ്റു.ഞായറാഴ്ച രാവിലെ എട്ടരയോടെ വീട്ടിനടത്തുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളുടെ ശല്യം ഇല്ലാതിരിക്കുവാന്‍ വല കെട്ടുന്നതിനിടയില്‍ സമീപത്തായി കിടന്നിരുന്ന മ്ലാവ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഡേവീസിനെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വന്യ മൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് കൃഷിയിടത്തില്‍ കെട്ടിയിരുന്ന വലകള്‍ നശിപ്പിച്ചിരുന്നു. ഇവ കെട്ടുന്നതിനിടയിലാണ് മ്ലാവ് വന്ന് കുത്തിയത്. മലയടിവാരത്തില്‍ ചേന.ചേമ്പ്, വാഴ, മഞ്ഞള്‍ തുടങ്ങിയവ കൃഷി ചെയ്തിട്ടുണ്ട് ഇവ വ്യാപകമായി വന്യമൃങ്ങള്‍ നശിപ്പിച്ചു കളയുകയാണ്. ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വര്‍ദ്ധിക്കുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്.വനം വകുപ്പ് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.പരിക്കേറ്റ ഡേവിസിനെ ബി.ഡി.ദേവസി എംഎല്‍എ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: