മുളങ്കുന്നത്തുകാവ്: അത്താണിയില്‍ നിയന്ത്രണം വിട്ടലോറി ബസ്സ് സ്റ്റോപ്പ് ഷെഡ് തകര്‍ത്ത് തലകീഴായി മറഞ്ഞു. ഇന്നലെ രാവിലെ 7.30നായിരുന്നു ഗൂഡല്ലൂരില്‍ നിന്നും ഇഞ്ചികയറ്റിവരികയായിരുന്ന ലോറിയാണ് മിണാലൂര്‍ ബൈപാസ് റോഡില്‍ അപകടത്തില്‍പ്പെട്ടത്.
ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ടലോറി ഷെഡ് തകര്‍ത്ത് മറിയുകയായിരുന്നു. പെരുമ്പാവൂര്‍ നെടുങ്ങാട്ട് പാറമേല്വീട്ടില് ഔസേപ്പ് മകന് ഷിജുവി(32)നെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസമയത്ത് വെയ്റ്റിങ്ങ് ഷെഡില്‍ ആരും ഉണ്ടായില്ല. ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: