മണ്ണുത്തി: മുല്ലക്കരയിലുണ്ടായ ബസ്സപടകത്തില് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കല്ലേപ്പുള്ളി കളരിക്കല്‍ വീട്ടില്‍ പരേതനായ ശങ്കരന്‍കുട്ടിയുടെ ഭാര്യ ദേവയാനി (67), മുടപ്പല്ലൂര്‍ വേലായുധന്റെ മകന് ശിവദാസന്‍ (39), കണ്ണാടി ആരോമം നിവാസില്‍ വേലായുധന് (63), ഭാര്യ പാര്‍വതി (60), മകള്‍ ഷീജ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേലായുധന്റെ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ശിവദാസന്‍ കൈയുടെ എല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കൊടകരയിലുള്ള മകളുടെ ഭര്‍ത്താവ് ശബരിമലക്ക് പോകുന്നതിനാല്‍ അങ്ങോട്ടുപോവുകയായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: