തൃശൂര്‍: കേരള ക്ഷേത്രസംരക്ഷണസമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 8ന് തൃശൂരില്‍ തിരുവാതിര മഹാമഹം നടക്കും. മൂവായിരത്തോളം സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരക്കളിയാണ് വടക്കുന്നാഥക്ഷേത്രമൈതാനിയില്‍ അരങ്ങേറുക. തിരുവാതിര മഹാമഹത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി കെ.രവി, മാതൃസമിതി ജില്ലാഅദ്ധ്യക്ഷ ജാനകി പത്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: