അടൂര്‍: അടൂര്‍ വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം 29,30, ഡിസംബര്‍ 1 തീയതികളില്‍ കൊടുമണ്‍ സെന്റ് പീറ്റേഴ്സ് യുപിഎസ്, ഗവ.എസ്.സി.വി.എന്‍.പി എസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നടക്കും.
മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. 29ന് രാവിലെ 9ന് കൊടുമണ്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് അദ്ധ്യക്ഷതവഹിക്കും. ചിറ്റയം േേഗാപകുമാര് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കാര്‍ട്ടൂണിസ്റ്റ് അഡ്വ.ജിതേഷ് ലോകനായകന്മാരുടെ ചിത്രം വരയ്ക്കും. ഡിസംബര്‍ 1 ന് വൈകിട്ട് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് . കുഞ്ഞന്മാമ്മ കുഞ്ഞ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എസ്.സുമാദേവിയമ്മ, പബ്ലിസിറ്റി ചെയര്മാന് കൃഷ്ണാസ് കുറുമ്പകര എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: