ഇലന്തൂര്‍ : ഇലന്തൂര്‍ പടേനി കളരിയില്‍ ഇന്ന് തിരിതെളിയും. ശ്രീദേവി പടേനി സംഘം ആശാന് എ.കെ.ശശിധരന് വിളക്കുതെളിക്കുന്നതോടെയാണ് മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പരിശീലനകളരിക്ക് തുടക്കമാകുന്നത്. പടേനിപ്പാട്ടിന്റെയും മരതപ്പിന്റെയും കൈമണിയുടെയും താളത്തില്‍ ദിവസേന ചിട്ടയായി നടക്കുന്ന കളരിയില്‍ 150 ല്‍ പരം കലാകാരന്മാര് പങ്കെടുക്കും. ഇലന്തൂരിന്റെ വിവിധ കരകളില്‍ നിന്നും പുറത്തുനിന്നുമായി കലാകാരന്മാര് പങ്കെടുക്കുന്ന കളരിയില്‍ പടേനി തുള്ളല്‍, പടേനിപ്പാട്ട്, തപ്പുമേളം, കോലമെഴുത്ത് എന്നിവയ്ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: