ചാലക്കുടി: ഹര്‍ത്താല്‍ ദിനത്തില്‍ നാട്ടില്‍ കുടിവെള്ളത്തിനായി അധികാരികളുടെ കണ്ണു തുറക്കുന്നതിനായി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.
നഗരസഭയിലെ 22,23 വാര്‍ഡുകളിലെ വിവേകാനന്ദ നഗര്‍,ഇറിഗേഷന്‍ നഗര്‍,ഗോള്‍ഡന്‍ നഗര്‍ എന്നീ പ്രദേശങ്ങളിലെ പ്രധാന ജലസ്ത്രോസായ കണ്ണന്‍കുളത്തില്‍ വെള്ളം കുറഞ്ഞത് ജനങ്ങള്‍ക്ക് ദൂരിതമാകുന്നു. ഇറിഗേഷന്‍ ബ്രാഞ്ച് കനാല്‍ അവസാനിക്കുന്നത് കണ്ണന് കുളത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടേക്ക് വെള്ളം എത്തുന്നില്ല.
ഇതാണ് ജലക്ഷാമം രൂക്ഷമാകുവാന്‍ കാരണം. ധര്‍ണ്ണ വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പന്‍ ഉദ്ഘാടനം ചെയ്തു.സുനില്‍ മേത്താപ്പിള്ളി അദ്ധ്യഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.എം.ഹരിനാരായണന്, ബിന്ദു ശശികുമാര്‍,ഗോള്‍ഡന്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി പി.ഡി.ദിനേശ്, പി.ഡി.നാരായണന്,ബാലകൃഷ്ണന് ചൂണ്ടാണി, അമ്പാടി ഉണ്ണികൃഷ്ണന്, ടി.വേണുഗോപാല്‍, കെ.എസ്.വിജയകുമാര്‍,എ.ടി.പൗലോസ്,കെ.എസ്.വിജയകുമാര്‍,കെ.ഗുണശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: