കൊടകര: കൊടകര കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തിന് 29 ന് രാവിലെ 8.30 ന് കൊടിയേറും. പൂനിലാര്‍ക്കാവ് ദേവസ്വം ഭരണസമിതിയും ഭക്തജനങ്ങളും നാട്ടുകാരും ചേര്‍ന്നാണ് കുന്നിന്മുകളിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രസന്നിധിയില് കൊടിയേറ്റം നടത്തുക.
കൊടിയേറ്റദിവസം രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകളും കളഭാഭിഷേകവും ഉണ്ടാകും. കുന്നത്തൃക്കോവിലില്‍ കൊടികയറിയശേഷം വിവിധകാവടിസംഘങ്ങളുടെ ആസ്ഥാനങ്ങളിലും കൊടിയേറ്റം നടക്കും. ആതിഥേയകാവടിസംഘമായ കാവില്‍ എന്‍.എസ്.എസ് കരയോഗം സെറ്റ് വൃശ്ചികം 1 ന് കൊടിയേറിയിരുന്നു. കൊടിയേറ്റം മുതല്‍ ഷഷ്ഠിവരെ ദിവസവും ക്ഷേത്രത്തില്‍ രാവിലെ നവകം,പഞ്ചഗവ്യം, വൈകീട്ട് നിറമാല,ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ഷഷ്ഠിദിവസം പുലര്‍ച്ചെ 4 ന് പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍നിന്നും പൂജിച്ച അഭിഷേകദ്രവ്യങ്ങളുമായി കുന്നത്തൃക്കോവിലിലെത്തി പൂനിലാര്ക്കാവ്ദേവസ്വത്തിന്റേതാണ് ആദ്യ അഭിഷേകം. തുടര്‍ന്ന് ഭക്തരുടേയും വിവിധകാവടിസംഘങ്ങളുടേയും അഭിഷേകങ്ങള്‍ നടക്കും. വിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്, കാവില്‍ എന്‍.എസ്.എസ് കരയോഗം, കൊടകര പടിഞ്ഞാട്ടുംമുറി മനക്കുളങ്ങര, കെ.പി.എം.എസ്. കാവുംതറ, മരത്തംപിള്ളി പുലയര്‍ സമാജം, കുമ്പാരസമുദായം, ഉളുമ്പത്തുംകുന്ന്, ഗാന്ധിനഗര്‍, തെക്കുംമുറി യുവജനസമാജം, പുലിപ്പാറക്കുന്ന് യുവജനസംഘം , കൊടകര ടൗണ്‍, അഴകം യുവജന സംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്സ് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, കാരൂര്‍ അരുണോദയം യുവജനസംഘം, ഏകലവ്യ ഗാന്ധിനഗര്‍ എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: