തൃശൂര്‍: രാജ്യത്തെ സമ്പദ് വ്യവസ്ഥയേയും രാഷ്ട്രീയത്തേയും ശുദ്ധീകരിക്കുകയാണ് നോട്ട് നിരോധനത്തിലൂടെ ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്.രാജ. ബിജെപി ജില്ലാപഠനശിബിരത്തില് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്നവര്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നവരാണ്. നോട്ട് പുതുക്കലിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക അടിസ്ഥാന ജനവിഭാഗങ്ങള്ക്കായിരിക്കുമെന്നും എച്ച്.രാജ ചൂണ്ടിക്കാട്ടി. സംസ്ഥാന സഹസംഘടനാസെക്രട്ടറി കെ.സുഭാഷ്, ദേശീയസമിതി അംഗം നെടുമ്പാശ്ശേരി രവി, സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്, ടി.എസ്.നീലാംബരന്‍, അഡ്വ. രവികുമാര്‍ ഉപ്പത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്കുമാര്‍, കെ.പി.ജോര്‍ജ്ജ്, ദേശീയസമിതി അംഗം പി.എസ്.ശ്രീരാമന് എന്നിവരും സംസാരിച്ചു. പഠനക്യാമ്പ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: