Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സ് നിശ്ചലമാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 07:43 pm IST
in Samskriti

ഒരു നിമിഷനേരത്തേക്കെങ്കിലും മനസ്സ് വളരെ നിശ്ചലമാകുമ്പോള്‍ ധാരണ ഉണ്ടാകുന്നു എന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി പറയുന്നു. ഇതു പരീക്ഷിച്ചു നോക്കുവാനും അദ്ദേഹം ഉപദേശിക്കുന്നു. മനസ്സ് വളരെ നിശ്ചലമായിരിക്കുമ്പോള്‍, ചിന്തയില്ലാത്തപ്പോള്‍, മനസ്സ് അതിന്റെ സ്വന്തം ശബ്ദഭാരംകൊണ്ട് ഞെരുക്കപ്പെടാതിരിക്കുമ്പോള്‍, ധാരണയുടെ മിന്നല്‍പ്പിണര്‍, ഉള്‍ക്കാഴ്ചയുടെ ആ അസാധാരണവേഗം, അനുഭവിക്കാമെന്ന് നാം സ്വയം കണ്ടെത്തും. അതിനാല്‍ മനസ്സ് നിശ്ചലമായിരിക്കുമ്പോള്‍ മാത്രമേ ഏതിന്റെയും-ആധുനിക ചിത്രത്തിന്റെ, കുട്ടിയുടെ, നിങ്ങളുടെ അയല്‍ക്കാരന്റെ ധാരണ അല്ലെങ്കില്‍ എല്ലാത്തിലുമുള്ള സത്യത്തിന്റെ ധാരണയുണ്ടാകയുള്ളൂ. എന്നാല്‍ അത്തരം നിശ്ചലത വളര്‍ത്തിയെടുക്കുവാന്‍ പറ്റില്ല; വളര്‍ത്തിയെടുത്താല്‍ അത് നിര്‍ജീവ മനസ്സായിരിക്കും.

നിശ്ചലമായ മനസ്സ്, മൗനമായ മനസ്സ്, ധാരണയുണ്ടാകാന്‍ അത്യന്താപേക്ഷിതമാണ്. മനസ്സിലാക്കാനുള്ള ഉദ്ദേശ്യം, താല്‍പര്യം എത്രയധികമാണോ അത്രയധികം ലളിതവും സുവ്യക്തവും സ്വതന്ത്രവുമായിരിക്കും അയാളുടെ മനസ്സ്. അപ്പോള്‍ വാക്കുകള്‍ നിലയ്‌ക്കുന്നു. വാക്കാണ് ചിന്ത. വെല്ലുവിളിക്കും പ്രതികരണത്തിനുമിടയില്‍ വരുന്നത് വാക്കുകളുടെ തിരശ്ശീലയാണ്. അത് ഓര്‍മയാണ്. അതുകൊണ്ട് ചിലയ്‌ക്കുന്ന, വാങ്മയമാകുന്ന മനസ്സിന് ബന്ധത്തിലൂടെ പ്രകടമാവുന്ന സത്യം മനസ്സിലാക്കാന്‍ കഴിയുകയില്ല. സത്യം സൂക്ഷ്മമാണ്. ആ സൂക്ഷ്മത്തെ പിന്തുടരാന്‍ ബുദ്ധിമുട്ടുണ്ട്. മനസ്സിന് പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തവിധം അത്രവേഗം, അറിയാതെ രാത്രിയില്‍ കള്ളനെന്നപോലെ, ദുരൂഹമായി അത് വന്നെത്തുന്നു. അതിനെ സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുമ്പോഴല്ല അതിന്റെ വരവ്. സ്വീകരണം അത്യാര്‍ത്തിയുടെ ക്ഷണം മാത്രമാണ്. വാക്കുകളുടെ വലയില്‍ കുടുങ്ങിയ മനസ്സിന് സത്യത്തെ മനസ്സിലാക്കാന്‍ കഴിയുകയില്ല.

ഓര്‍മ ഇടപെടാത്ത മനസ്സ് വേണം

ഭൂതകാലാനുഭവം ആവര്‍ത്തിച്ച് പറയുന്നത് ഒരനുഭവത്തിന്റെ ഓര്‍മയെ ശക്തിപ്പെടുത്താനും ബലപ്പെടുത്താനും മാത്രമേ ഉതകൂ. അടുത്ത അനുഭവത്തെ സ്വതന്ത്രമായി അനുഭവിക്കുന്നതിനെ അത് തടയുന്നു. വാക്കുകള്‍കൊണ്ട് അനുഭവത്തെ ആവര്‍ത്തിക്കാതിരിക്കുമ്പോള്‍ മാത്രമേ പുതിയ മനസ്സ്, പച്ചയായ മനസ്സ്, ഓര്‍മയുടെ ഇടപെടലില്ലാതെ, ഭൂതകാലത്തിന്റെ ഓര്‍മയില്ലാതെ അനുഭവിക്കുന്ന മനസ്സ് ഉണ്ടാവുകയുള്ളൂ. നാം അനുഭവത്തെ ആവര്‍ത്തിച്ച് വിസ്തരിച്ച് പറയുമ്പോള്‍ അനുഭവത്തിന്റെ പരിമളവും അഗാധതയും നഷ്ടപ്പെടും. വാസ്തവത്തില്‍ സംഭവിക്കുന്നതിതാണ്- അനുഭവം നടന്നുകൊണ്ടിരിക്കുകയും അതേസമയം ആശയവിനിമയം ഉണ്ടാവുകയും ചെയ്യുന്നു. അനുഭവത്തിന് വാഗ്‌രൂപം നല്‍കലല്ല; അതിനെ ചമയിക്കലല്ല പ്രധാനം. മറിച്ച് അനുഭവിക്കലാണ് എന്ന തിരിച്ചറിവില്‍ മാത്രമേ പുത്തനായ മനസ്സ് രൂപപ്പെടാന്‍ സാധ്യതയുള്ളൂ. പ്രതിസന്ധി, പെട്ടെന്നൊരു വെല്ലുവിളി നേരിടേണ്ടിവരുമ്പോള്‍ നാം അതിനെ പൂര്‍ണമായി നേരിടുന്നു. അപ്പോള്‍ വാക്കും ചിന്തയും ആശയവും അപ്രധാനമാകുന്നു.

വാക്കുകളുടെ വലയില്‍ കുടുങ്ങാതിരിക്കുമ്പോള്‍ മനസ്സിന് ശാന്തതയുണ്ടാകുന്നു. അപ്പോള്‍ മനസ്സ് അനുഭവിക്കല്‍ എന്ന അവസ്ഥയിലാകുന്നു. അനുഭവിക്കലുള്ളിടത്ത് അനുഭോക്താവോ അനുഭൂതമോ ഇല്ല; എപ്പോഴും പുതിയതായ, എപ്പോഴും അസ്തിത്വമുള്ള അനുഭവിക്കലിന്റെ അവസ്ഥയില്‍, ആ അസ്തിത്വം വാക്കുകളിലൂടെ അറിയിക്കാമെങ്കിലും വാക്കല്ല അനുഭവമെന്ന്, വാക്കല്ല വസ്തുതയെന്ന്, വാക്കിന് ഉള്ളടക്കമേയുള്ളൂ എന്ന് അയാള്‍ മനസ്സിലാക്കുന്നു. ഇതാണ് അവധാരണയുടെ ഏറ്റവും ഉയര്‍ന്ന രൂപം. കാരണം ഇത് ചിന്തയുടെ നിഷേധമാണ്. ഇത് ഗ്രഹണശക്തിയുടെ അത്യുന്നത തലമാണ്. മനസ്സ് ചിന്തയില്‍നിന്ന് സ്വതന്ത്രമാകുമ്പോള്‍ മാത്രമേ ഉണ്മയുടെ, നിത്യതയുടെ, സത്യത്തിന്റെ അവബോധമുണ്ടാകുകയുള്ളൂ.

‘ഞാന്‍’ എന്ന കേന്ദ്രമില്ലാത്ത ശ്രദ്ധ

ലോകത്തിലെ മഹാവിപത്തിനെ അതിന്റെ സമഗ്രതയില്‍ കാണുമ്പോള്‍-യുദ്ധങ്ങളുടെ നിരന്തരമായ ആവര്‍ത്തനം, വര്‍ഗങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലുമുള്ള നിരന്തര സംഘട്ടനം; ഭയാനകമായ സാമ്പത്തിക സാമൂഹ്യ അസമത്വം, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം; അസാധാരണമായി ആനന്ദവും അക്ഷോഭ്യതയുമുള്ളവരും, വെറുപ്പിലും സംഘട്ടനത്തിലും ദുരിതത്തിലും കുടുങ്ങിയവരും തമ്മിലുള്ള അകല്‍ച്ച ഇതെല്ലാം കാണിക്കുന്നത് പരിവര്‍ത്തനം, സമ്പൂര്‍ണമായ രൂപാന്തരം-ഉണ്ടായേ തീരൂ എന്നാണ്. അസത്യത്തെ അസത്യമായും സത്യത്തെ സത്യമായും കാണുക. അസത്യത്തില്‍ സത്യം ഉണ്ടെങ്കില്‍ അതിനെയും, സത്യമെന്ന് അംഗീകരിക്കപ്പെട്ടതില്‍ അസത്യമുണ്ടെങ്കില്‍ അതിനെയും കാണുക. ഏതെങ്കിലു വസ്തു സത്യമാണെന്ന് വളരെ വ്യക്തമായി നാം കാണുമ്പോള്‍ ആ സത്യം തന്നെ നമ്മെ മോചിപ്പിക്കുന്നു.

ഏതിനെ അസത്യമാണെന്ന് കാണുന്നുവോ അതു കൊഴിഞ്ഞുപോകുന്നു. മതാനുഷ്ഠാനങ്ങള്‍ വ്യര്‍ത്ഥമായ വെറും ആവര്‍ത്തനമാണെന്ന് മനസ്സിലാക്കുമ്പോള്‍, അതിനെ സാധുകരിക്കാതിരിക്കുമ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യം രൂപാന്തരം പ്രാപിക്കുന്നു; അതിന്റെ ബന്ധനം നമുക്കില്ലാതാകുന്നു. വര്‍ഗവ്യത്യാസം നേരുകെട്ടതാണെന്നും അത് സംഘട്ടനവും ദുരിതവും ജനങ്ങള്‍ തമ്മിലുള്ള വിഭജനവും സൃഷ്ടിക്കുന്നുവെന്നും കണ്ടെത്തുന്നവനെ ആ സത്യം മോചിപ്പിക്കുന്നു. ആ സത്യത്തെ കാണുന്നതുതന്നെ അയാളുടെ രൂപാന്തരപ്രാപ്തിയാണ്.

അസത്യമായ പലതും നമ്മുടെ ചുറ്റുമുള്ളതിനാല്‍ അതിനെ അനുനിമിഷം കണ്ടെത്തുന്നതുതന്നെ നമ്മുടെ ഉത്ക്രാന്തിക്ക് കാരണമാകുന്നു. ഓര്‍മയിലൂടെ ഒരിക്കലും സത്യം കണ്ടുപിടിക്കാന്‍ കഴിയില്ല. നിത്യത നിമിഷത്തിലാണ്. ഈ നിമിഷമെന്നത് ഭൂതകാലത്തിന്റെ പ്രതിഫലനമോ വര്‍ത്തമാനകാലത്തിലൂടെ ഭാവികാലത്തിലേക്കുള്ള ഭൂതകാലത്തിന്റെ തുടര്‍ച്ചയോ അല്ല. നിമിഷം തോറും വരേണ്ട, നവം നവമായി കണ്ടുപിടിക്കപ്പെടേണ്ട ഒന്നാണ് സത്യം. പുതിയതിനെ, നിത്യതയെ, നിമിഷംതോറും വര്‍ത്തമാനകാലത്തില്‍ കണ്ടെത്താന്‍ അസാധാരണമായ ജാഗ്രതയുള്ള മനസ്സുവേണം. നിമിഷംതോറുമുള്ള ഉണ്മയാണ് സത്യം. ഇങ്ങനെ ജീവിക്കാന്‍ മാതാപിതാക്കളും ഗുരുവും ആചാര്യനും സമൂഹവും മനുഷ്യനെ പഠിപ്പിക്കുന്നില്ല.

അതവന്‍ സ്വയം പഠിക്കേണ്ടിയിരിക്കുന്നു. പഴയതിന്റെ ഭാരമുള്ളപ്പോള്‍ പുതിയതിനെ കണ്ടെത്താന്‍ കഴിയില്ല; ആ ഭാരം ഇല്ലാതാകുമ്പോള്‍ മാത്രമേ സാധിക്കുകയുള്ളൂ. ഭാവിയില്‍ ‘ആയിത്തീരണം’ എന്നു വച്ചിട്ടുള്ള മനസ്സിന് തുഷ്ടിയുടെ പൂര്‍ണമായ പരമാനന്ദം ഒരിക്കലും അറിയാന്‍ കഴിയില്ല. സ്വയം കൃതാര്‍ത്ഥതയുടെ തുഷ്ടിയല്ല. ഫലപ്രാപ്തി തരുന്ന തുഷ്ടിയുമല്ല. പിന്നെയോ, ഉള്ളതിനെ ഉള്ളതുപോലെ മനസ്സ് അനുഭവിച്ചറിയുന്നതിന്റെ തുഷ്ടി. ആ സത്യത്തിന്റെ ദര്‍ശനം വര്‍ത്തമാന ക്ഷണത്തില്‍ ഉണ്ടാകുന്നതാണ്. തുടര്‍ന്നുകൊണ്ടിരിക്കുന്ന ആനന്ദം ആനന്ദമല്ല. ഉണ്മയുടെ കാലാതീതമായ അവസ്ഥയാണ് ആനന്ദം.

വമ്പിച്ച അസംതൃപ്തി ഉണ്ടാകുമ്പോള്‍ മാത്രമേ ആ കാലാതീതാവസ്ഥ വന്നെത്തുകയുള്ളൂ. ആ അസംതൃപ്തി പലായനം ചെയ്യാന്‍ വഴി കണ്ടെത്തിയ അസംതൃപ്തിയല്ല; മറിച്ച് പുറത്തേക്ക് പോകാനുള്ള വഴിയടഞ്ഞ, രക്ഷോപായമില്ലാത്ത, സാഫല്യം തേടാത്ത അസംതൃപ്തി. അപ്പോള്‍ മാത്രമേ അസംതൃപ്തിയുടെ പരമോന്നതാവസ്ഥയില്‍ പരമാര്‍ത്ഥത്തിന് വരുവാന്‍ കഴിയുകയുള്ളൂ. ആ പരമാര്‍ത്ഥം വിലയ്‌ക്കുവാങ്ങാനാവില്ല, വില്‍ക്കുവാനാവില്ല, ആവര്‍ത്തിക്കാനുമാവില്ല.

പുഞ്ചിരിയിലും കണ്ണുനീര്‍ത്തുള്ളിയിലും, പൊഴിയുന്ന ഇലകളിലും അലഞ്ഞുതിരിയുന്ന ചിന്തകളിലും സ്‌നേഹപൂര്‍ണിമയിലും ആ പരമാര്‍ത്ഥം ഓരോ നിമിഷവും കണ്ടെത്തണം. കാരണം, സ്‌നേഹം സത്യത്തില്‍നിന്ന് വ്യത്യസ്തമല്ല. ചിന്താപ്രക്രിയ കാലമെന്ന നിലയില്‍ പൂര്‍ണമായും അവസാനിച്ചിട്ടുള്ള ആ അവസ്ഥയാണ് സ്‌നേഹം. സ്‌നേഹമുള്ളിടത്ത് ഉത്ക്രാന്തിയുണ്ട്. സ്‌നേഹം കൂടാതെ പരിവര്‍ത്തനം അര്‍ത്ഥശൂന്യമാണ്. കാരണം, വിപ്ലവം കൊണ്ടുവരുന്നതു നശീകരണം, അപചയം, കൂടുതല്‍ കൂടുതലായി എന്നും വര്‍ധിക്കുന്ന ദുരിതം ഇവ മാത്രമാണ്. സ്‌നേഹം നിമിഷംതോറുമുള്ള പരിവര്‍ത്തനമായതിനാല്‍ അവിടെ സത്യവും പുരോഗതിയുമുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.