അങ്ങാടിപ്പുറം: തളി മഹാദേവക്ഷേത്രത്തില്‍ ആരാധന സ്വാതന്ത്ര്യം ലഭിച്ചതിന്റെ 48-ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒന്‍പതിന് തളി ക്ഷേത്രത്തില്‍ നിന്നും തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്ക് നടന്ന ശോഭായാത്രയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുമാന്ധാംകുന്നില്‍ നടന്ന ലളിതസഹസ്രനാമാര്ച്ചനക്ക് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.സി.വി.നമ്പൂതിരി ദീപപ്രോജ്ജ്വലനം നടത്തി.
മംഗല്യ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര വിശ്വാസത്തിനായുള്ള സ്വാതന്ത്ര്യം ശക്തിപ്പെടുത്താന്‍ ജാതി വ്യത്യാസങ്ങള്‍ മറന്ന് ഹൈന്ദവര്‍ ഒന്നാകണമെന്ന് അവര്‍ പറഞ്ഞു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. വി.കെ.വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.നാരായണന്‍കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് നിതാസ്, തപസ്യ ജില്ലാസമിതിയംഗം പി.എം.സുരേഷ്, കെ. പി.വാസു, എം.തങ്കമണി, കെ.മോഹനന്, എ.രാമചന്ദ്രന്, ടി.പി.സുധീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: