നിലമ്പൂര്‍: മാവോയിസ്റ്റുകളുമായി വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് ഒരു കോടിയോളം രൂപ വിലയിട്ട കുപ്പുദേവരാജനടക്കം കുപ്രസിദ്ധ നേതാക്കളെ വധിക്കാനായ സന്തോഷത്തിലാണ് പോലീസ്. പക്ഷേ അതിനിടയിലും മലയോര പ്രദേശത്തെ ജനങ്ങള്ളുടെ ആശങ്കയൊഴിയുന്നില്ല. മാവോയിസ്റ്റുകളില്‍ രക്ഷപ്പെട്ടവര്‍ തിരിച്ചടിക്കുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും കുമാരിയെന്ന അജിതയുടെയും മൃതദ്ദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശേഷിക്കുന്നവരേ കൂടി കണ്ടെത്താനുള്ള വ്യാപക തിരച്ചിലിലാണ് പ്രത്യേക അന്വേഷണ സംഘം. വനാതിര്‍ത്തിയിലെ പോലിസ്, ഫോറസ്റ്റ് സ്റ്റേഷനുകളെല്ലാം കനത്ത ജാഗ്രതയിലാണ്. മാവോയിസ്റ്റുകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് ശക്തമായ ഓപ്പറേഷനൊരുങ്ങുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള സേനാ വിഭാഗത്തിന് മാവോയിസ്റ്റുകളെ കണ്ടുമുട്ടാനായത് എന്നതാണ് വസ്തുത. പ്രത്യേക സാഹചര്യമുണ്ടായാല്‍ വെടിവയ്ക്കാനുള്ള ഉത്തരവ് നേരത്തേ ലഭിച്ചത് സമീപകാലത്ത് തിരച്ചിലിനു ഗതിവേഗം കൂട്ടിയിരുന്നു. സൈലന്റ്വാലി കരുതല്‍ വന മേഖലയിലെയും ചോക്കാട് മുതല്‍ കരുളായി നാടുകാണി വരേയുള്ള വനമേഖലയിലെയും. ഏതു സമയവും തെരച്ചിലിനും വേണ്ടി വന്നാല്‍ ഒരേറ്റുമുട്ടലിനു പോലും തയാറായി കമാന്‍ഡോകള്‍ അടക്കമുള്ള സായുധ സേനയെ ഒരുക്കി മേഖലയില്‍ വിന്യസിച്ചിരുന്നു. വനത്തിനോടു ചേര്‍ന്ന ആദിവാസി കോളനികളില്‍ നിത്യസന്ദര്‍ശകരായ മാവോയിസ്റ്റുകള്‍ ഇവിടങ്ങളില്‍ സ്റ്റഡി ക്ലാസുകളെടുക്കുന്നതും ലഖുലേഖ വിതരണവുമെല്ലാം തുടര്‍ന്നും പതിവാക്കിരുന്നു. സോമന് എന്നു പേരുള്ള ആളാണ് സംഘത്തിലെ ഏക മലയാളി എന്ന സൂചനയും പോലീസിനു ലഭിച്ചിരുന്നു. കര്‍ണാടകക്കാരും തെലുങ്കരും തമിഴരുമെല്ലാം സംഘത്തിലുണ്ടെന്നും കൂടുതല്‍ സുരക്ഷിതത്വം കണക്കിലെടുത്താണ് ഏറ്റുമുട്ടലുകള്‍ പതിവായ പാലക്കാടന്‍ വനമേഖലയില്‍ നിന്നുള്ള വരും വയനാട് മേഖലയിലുണ്ടായിരുന്ന നേതാക്കളും നിലമ്പൂര്‍ വനമേഖലയില്‍ എത്തിയത് എന്നു തന്നെയായിരുന്നു അധികൃതരുടെ നിഗമനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: