തിരുവല്ല: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നടപടിയെ കുറിച്ച് ഇടപാടുകാരില്‍ ആശങ്ക ഉയര്‍ത്താന്‍ ചിലബാങ്ക് ഉദ്യോഗസ്ഥലോബികള്‍ ശ്രമങ്ങള്‍ നടത്തുന്നതായി ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ വിജയകുമാര്‍ മണിപ്പുഴ.നോട്ട് നിരോധനം നിലവില്‍ വന്ന ദിവസത്തിന് ശേഷം എടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പ്രധാന ബ്രാഞ്ചിന് മുമ്പില്‍ നടന്ന ഉപരോധ സമരം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടത് വലത് യൂണിയനുകളുമായി ആഭിമുഖ്യം തുടരുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഇടപാടുകാരില്‍ ആശങ്ക സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത്.ഇതുസബന്ധിച്ച് റിസര്‍ബാങ്കിനും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.കള്ളപ്പണത്തെ തടഞ്ഞ് സാമ്പത്തിക ഭദ്രത നേടാന്‍ തുടക്കമിട്ട നടപടികള്‍ക്ക്് രാജ്യം ഒന്നായി മുന്നേറുമ്പോള്‍ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.ഇടതുവലതു മുന്നണികള്‍ രാജ്യപുരോഗതിക്ക് തുരങ്കം വയ്ക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം വിലയിരുത്തി. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യപുരോഗതിക്കായി നടപ്പാക്കുന്ന പദ്ധതികള്‍ ജനോപകാരപ്രദമാണ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ഉന്നമനമാണ് ലക്ഷ്യം. ഇക്കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാതിരിക്കുവാനുള്ള രഹസ്യ അജണ്ടകളാണ് ഇടതുവലതു മുന്നണികള്‍ക്കുള്ളത്. പാവപ്പെട്ടവന്റെ അന്നം മുടക്കികളായി റേഷന്‍ വിതരണം പോലും നടത്താന്‍ കഴിയാതെയും കുടിവെള്ളം വിതരണം ചെയ്യാതെയും നോട്ടിന്റെ പേരില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുയാണ് ഇവര്‍ ചെയ്യുന്നത്. ഇത് പൊതുജനം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇടതു–വലതു മുന്നണികള്‍ കള്ളപ്പണമുന്നണിയായി മാറിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണ ശ്രമങ്ങളെ അട്ടിമറിക്കാനാണു സംസ്ഥാന സര്‍ക്കാരിന്റെ യും ദുര്‍ബലമായ പ്രതിപക്ഷത്തിന്റെയും നീക്കം. സഹകരണ മേഖല തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സഹകരണരംഗം കൂടുതല്‍ സുതാര്യവും സുശക്തവുമാകണമെന്നാണു ബിജെപിയുടെ യും കേന്ദ്ര സര്‍ക്കാരിന്റെയും ആഗ്രഹം. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. നബാര്‍ഡിന്റെ സഹായം കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്കു വേണ്ടെന്ന നിലപാടു സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്തിനാണെന്നു വ്യക്തമാക്കണമെന്നും വിജയകുമാര്‍ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് കുറ്റൂര്‍ പ്രസന്നകൂമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം മണി എസ് തിരുവല്ല,യുവമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ സിബി.സാം,കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം,ബിജെപി ഭാരവാഹികളായ അനീഷ് വര്‍ക്കി,അഖില്‍ മോഹന്‍,ആര്.നിധീഷ്,ലാല്‍ബിന്‍ കുന്നില്‍,അശോക് കുമാര്‍,ജയന് രാജേഷ്കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.പരിപാടിയില്‍ വിവിധ പഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ അണിനിരന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: