പത്തനംതിട്ട: സ്കൂളുകളിലെ കലാ, ശാസ്ത്ര, കായിക മേളകളുടെ നടത്തിപ്പിലേക്ക് കുട്ടികളില്‍ നിന്നുസംഭാവനകള് സ്വീകരിക്കുന്നതിനെച്ചൊല്ലി അഭിപ്രായ ഭിന്നത. എട്ടാംക്ലാസ് വരെയുള്ളകുട്ടികളില് നിന്ന് യാതൊരുവിധത്തിലുള്ള ധനസമാഹരണവും പാടില്ലെന്ന്സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവു പുറപ്പെടുവിച്ചിരിക്കേ കുട്ടികളില്‍നിന്ന് സ്കൂള്‍ മേളകള്‍ക്ക് തുക പിരിക്കുന്നതാണ ്വിവാദമായിരിക്കുന്നത്.എന്നാല്‍ കുട്ടികളെ ഒഴിവാക്കി രക്ഷകര്‍ത്താക്കളില്‍ നിന്നാണ് പിരിവ്വാങ്ങുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എട്ടാംക്ലാസ്വരെയുള്ള കുട്ടികളില്‍ നിന്നു നേരിട്ടു പിരിവ് സ്വീകരിക്കുന്നത്നിയമവിരുദ്ധമാണെന്നിരിക്കേ ഇവരുടെ രക്ഷിതാക്കളില്‍ നിന്നാണ്സംഭാവന സ്വീകരിക്കുന്നതെന്ന ന്യായീകരണമാണ് അധികൃതര്‍
കണ്ടെത്തുന്നത്. മുമ്പും കുട്ടികള്‍ നല്കുന്ന പണം രക്ഷിതാക്കളുടേതു
തന്നെയായിരുന്നുവെന്നത് അധികൃതര്‍ വിസ്മരിച്ച മട്ടാണ്.എട്ടാംക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് 25 രൂപ, ഒമ്പത്
മുതല്‍ 12 വരെയുള്ള കുട്ടികളില്‍ നിന്ന് 50 രൂപയും പിരിക്കാനാണ് പുതിയനിര്‍ദേശം. ഓരോ അധ്യാപകരും മേളയുടെ ആവശ്യത്തിലേക്ക് 150 രൂപവീതം നല്‍കണം. കലോത്സവം, കായികമേള, ശാസ്ത്രമേള എന്നിവയുടെചെലവിലേക്കായി സര്‍ക്കാരില്‍ നിന്ന് ഓരോ ഉപജില്ലയ്ക്കും 1,60,000 രൂപഅനുവദിച്ചിട്ടുണ്ട്. പിരിവ് തുക ഡിഡിഇയിലേക്ക് അടയ്ക്കുമ്പോള്‍ ഗ്രാന്റ്നല്കുമെന്നാണ് വ്യവസ്ഥ. ഇതുപയോഗിച്ചാകണം കലോത്സവം,ശാസ്ത്രമേള, കായികമേള എന്നിവ നടത്തേണ്ടത്. കുട്ടികളില്നിന്നുംഅധ്യാപകരില് നിന്നും പിരിച്ചെടുക്കുന്ന തുക സര്ക്കാരിലേക്ക്അടയ്ക്കുകയും പകരം ലഭിക്കുന്ന ഗ്രാന്റ് ഉപയോഗിച്ച് മേളകള്‍നടത്തുകയും ചെയ്യുന്നത് പ്രായോഗിക ബുദ്ധിമുട്ടാകുമെന്ന്വിലയിരുത്തപ്പെടുന്നു. കലോത്സവച്ചെലവുകള് ഉപജില്ലാതലത്തില്‍ ശരാശരി
1.5 ലക്ഷം രൂപയാകും. ഇതിലേക്കായി പ്രത്യേകം പിരിവുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവും വിവാദത്തിലാണ്. ചില ഉപജില്ലകളില്‍
അംഗീകൃത പിരിവുകള്‍ക്കു പുറമേ കലോത്സവച്ചെലവിലേക്ക് അദ്ധ്യാപകരില്‍
നിന്നു പണം വാങ്ങാന്‍ നിര്‍ദേശമുണ്ടായിട്ടുണ്ട്. ഓരോ അദ്ധ്യാപകരുംഅധികമായി 100 രൂപയെങ്കിലും ഉപജില്ലാ ഫണ്ടിലേക്ക് അടയ്ക്കാനാണ്
നിര്‍ദേശം. എന്നാല്‍ ഇതംഗീകരിക്കില്ലെന്ന നിലപാടിലാണ് അധ്യാപകരില്നല്ലൊരു പങ്കും. ഇതുകൂടാതെ കലോത്സവങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നസ്കൂളുകളിലെ അധ്യാപകര്‍ കൂടുതല്‍ പണം നല്‍കേണ്ടതായുമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉത്പന്ന പിരിവ് അടക്കം നടക്കുന്നുമുണ്ട്.മേളകളുടെ നടത്തിപ്പിന് ചുമതല വഹിക്കുന്ന സംഘാടകസമിതികള്ക്കാണ് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: