ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേരില്‍ ദേവസ്വംബോര്‍ഡ് ആരംഭിച്ച വെബ് സൈറ്റിന്റെ തല്‍സമയ സംപ്രേക്ഷണം പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. വ്യാഴാഴ്ച വൈകിട്ടാണ് ഉദ്ഘാടനം കഴിഞ്ഞ് സംപ്രേഷണം ആരംഭച്ചത്. നടപന്തല്‍, പതിനെട്ടാംപടി, സോപാനം, അന്നദാന മണ്ഡപം, മാളികപ്പുറം എന്നിവിടങ്ങളിലെ വിശേഷങ്ങള്‍ തത്സമയം ലോകത്തിന്റെ ഏതുഭാഗത്തും കാണത്തക്കവിധമുളള വെബ് സ്ട്രീമിങ്ങ് ആണ് ആരംഭിച്ചത്.
പ്രത്യേക സുരക്ഷാ മേഖലയായി പൊലിസ് പ്രഖ്യാപിച്ചിട്ടുളള സ്ഥലമാണ് ശബരിമല. ആയതിനാല്‍ തത്സമയ വെബ് സ്ട്രീമിംഗ് ആരംഭിച്ചപ്പോള്‍ പോലീസിന്റെ അനുമതി നേടിയിരുന്നില്ല.
ക്ഷേത്രത്തിന്റെ തന്ത്ര പ്രധാനമായ ഭാഗങ്ങള്‍ തത്സമയും കാണുന്നത് വഴി ഇവിടുത്തെ സെക്യുരിറ്റി സംവിധാനവും നിരീക്ഷിക്കപെടാം. അതിനാലാണ് സുരക്ഷയെ മുന്‍ നിര്‍ത്തി തത്സമയ സ്ട്രീമിംഗ് നിര്ത്തിവെയ്കാന് പോലീസ് നിര്‍ദേശിച്ചത്. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ പി.എന്‍. രതീഷ് കുമാറാണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: