തൃശൂര്‍: ബിജെപി ജില്ല പഠനശിബിരത്തിന് തുടക്കമായി. പുത്തൂര്‍ പുഴയോരം ഗാര്‍ഡന്‍സില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പഠനശിബിരം അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ-മണ്ഡലം ഭാരവാഹികളാണ് പഠനശിബിരത്തില്‍ പങ്കെടുക്കുന്നത്.
ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായി. മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്മാസ്റ്റര്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, സംസ്ഥാന സെക്രട്ടറിമാരായ എ.കെ.നസീര്‍, ബി.ഗോപാലകൃഷ്ണന്, ദേശിയസമിതി അംഗം പി.എസ്.ശ്രീരാമന്, മേഖല ജനറല്‍ സെക്രട്ടറി എ.ഉണ്ണികൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്കുമാര്‍, കെ.പി.ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പഠനശിബിരത്തില്‍ ദേശീയസെക്രട്ടറി എച്ച്.രാജ, അഡ്വ. ശ്രീധരന്‍പിള്ള, എ.കെ.നസീര്‍, ടി.ജി.മോഹന്‍ദാസ്, വി. ഉണ്ണികൃഷ്ണന്, കെ.സുഭാഷ്, നെടുമ്പാശ്ശേരി രവി, അഡ്വ. ബി.ഗോപാലകൃഷ്ണന്, ടി.എസ്.നീലാംബരന്‍, അഡ്വ. രവികുമാര്‍ ഉപ്പത്ത് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. ഞായറാഴ്ച സമാപനസമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ.രാജഗോപാല്‍ എംഎല്‍എ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: