ഷാലി മുരിങ്ങൂര്‍
ചാലക്കുടി: ഹാട്രിക്കോടെ വലപ്പാട് ഉപജില്ലക്ക് കായിക കിരീടം.റവന്യൂ ജില്ല കായിക മാമാങ്കത്തിന് കൊടിയിറങ്ങയിപ്പോള് മുപ്പത് സ്വര്‍ണ്ണവും,9വെള്ളിയും,5വെങ്കലും നേടി 196.5 പോയിന്റുമായി വലപ്പാട് ഉപജില്ല ജേതാക്കളായി. 14 സ്വര്‍ണ്ണവും,17 വെള്ളിയും,11 വെങ്കലവും നേടിയ തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല 149 പോയിന്റോടെ രണ്ടാം സ്ഥാനവും,5 സ്വര്‍ണ്ണവും,12 വെള്ളിയും,17 വെങ്കലവും നേടി 92 പോയിന്റ് നേടിയ ആതിഥേയരായ ചാലക്കുടി ഉപജില്ലക്കാണ് മൂന്നാം സ്ഥാനം,8 സ്വര്‍ണ്ണവും, 11 വെള്ളിയും,7വെങ്കലവും നേടി 80 പോയിന്റ് നേടിയ കുന്നുംക്കുളം നാലം സ്ഥാനവും നേടി. വാശിയേറിയ മത്സരത്തില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് സ്ക്കൂളുകള്‍ തമ്മില്‍ നടത്തിയത്.നാട്ടിക സര്‍ക്കാര്‍ ഫിഷറീസ് ഹയര്‍ സെക്കന്ററി സ്ക്കൂളിന്റെ 155 പോയന്റാണ് വലപ്പാട് ഉപജില്ലയെ ഹാട്രിക് ജയത്തിന് കാരണമായത്.
ജംപിനങ്ങളില്‍ മുന്നേറ്റം നടത്തുവാന്‍ തൃശ്ശൂര്‍ ഈസ്റ്റിന് കഴിഞ്ഞെങ്കിലും ട്രാക്ക് മത്സരങ്ങള്‍ ആരംഭിച്ചതോടെ വലപ്പാട് മെഡല്‍ വേട്ട ആരംഭിക്കുകയായിരുന്നു.
കഠിനമായ പരിശ്രമത്തിലൂടെ പരാധീനതകള്‍ക്ക് നടവില്‍ നിന്നുള്ള നാട്ടിക ഫിഷറീസ് സ്ക്കൂളിന്റെ മൂന്നേറ്റം വലപ്പാട് ഉപജില്ലയുടെ ചാമ്പ്യന്‍ പട്ടം ഉറപ്പിക്കുകയായിരുന്നു.സമാപന സമ്മേളനം ഇരിഞ്ഞാലക്കുട എംഎല്‍എ പ്രൊ.കെ.യു.അരുണന് ഉദ്ഘാടനം ചെയ്തു.ബി.ഡി.ദേവസി എംഎല്‍എ അദ്ധ്യഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: