കാഞ്ഞങ്ങാട്: താലിബാന്റെ ഇന്ത്യന്‍ പതിപ്പാണ് കേരളത്തിലെ കമ്മ്യൂണിസമെന്ന് ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍ പറഞ്ഞു. മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി കള്ളാര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കള്ളാറില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അണികളെ വെച്ചാണ് സമരം നടത്തിയതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി നേതാക്കളാണ് സമരരംഗത്ത്, അക്രമ രാഷ്ട്രീയങ്ങളില്‍ ഒരു ഭാഗത്ത് എല്ലായ്പ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയുധം താഴെ വെച്ചാല്‍ മാത്രമേ കേരളത്തില്‍ സമാധാനം പുലരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടും, നോട്ടും നഷ്ടപ്പെട്ടു, ഇതാണ് ഉപതെരഞ്ഞെടുപ്പിന്റെ പ്രതിഫലനമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ.എ.വി.കേശവന് പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.വി.മാത്യു അധ്യക്ഷത വഹിച്ചു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എന്‍.മധു, ആര്‍എസ്എസ് ജില്ലാ കാര്യകാരി അംഗം കെ.ബാലകൃഷ്ണന്, പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച ജില്ലാ സെക്രട്ടറി എച്ച്.ഗോപി, ബിജെപി ജില്ലാ കമ്മറ്റിഅംഗം എ.കെ.മാധവന്, മണ്ഡലം വൈസ് പ്രസിഡന്റ് സി.ബാലകൃഷ്ണന് നായര്‍, ബിജെപി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വി.ജെ.വിനോദ് സ്വാഗതവും, കെ.രാജഗോപാലന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: