പരവൂര്‍: പരവൂര്‍ പൂതക്കുളം പുത്തന്‍വീട്ടില്‍ സുദര്‍ശനന്‍ (47) ഇരു വൃക്കകളും തകരാറിലായതിനാല്‍ ചികിത്സാസഹായം തേടുന്നു. ഭാര്യയും അവിവാഹിതയായ ഒരു സഹോദരിയുമുള്ള സുദര്‍ശനന് കുട്ടികളില്ല. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തി വന്ന ഇദ്ദേഹത്തിന് രോഗം ബാധിച്ചതോടെ കുടുംബം പട്ടിണിയിലാണ്. സ്വന്തമായി മൂന്ന് സെന്റ് ഭൂമിയും പൊളിഞ്ഞ വീടും മാത്രമാണുള്ളത്. വൃക്കകള്‍ മാറ്റിവയ്‌ക്കണമെങ്കില്‍ ഏതാണ്ട് ഏഴുലക്ഷം രൂപ ചിലവ് വരുമെന്നും കിടപ്പാടം വിറ്റായാലും ഭര്‍ത്താവിന്റെ അസുഖം മാറ്റണമെന്നും ഭാര്യ റോളി പറയുന്നെങ്കിലും ഭാര്യയെയും സുഖമില്ലാത്ത സഹോദരിയെയും കൊണ്ട് തെരുവിലിറങ്ങാന്‍ കഴിയുന്നില്ലെന്ന് കണ്ണീരോടെ സുദര്‍ശനന്‍ പറയുന്നു. അക്കൗണ്ട്‌നമ്പര്‍- എസ്ബിടി 67359681449, കഎടഇ ടആഠഞ 0000071
















