പയ്യോളി: കറന്‍സി പരിഷ്‌കരണത്തിലൂടെ രാജ്യം സമ്പദ് ഘടനയെ ശുദ്ധീകരിക്കാനുള്ള കടുത്ത പരീക്ഷണവുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെ തുരങ്കം വെക്കുന്ന തരത്തിലുള്ള കേരളത്തിലെ ഇടതു-വലതു മുന്നണികളുടെ നീക്കം അപലപനീയമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
ഇരിങ്ങല്‍ സര്‍ഗ്ഗാലയ കരകൗശല ഗ്രാമത്തില്‍ ആരംഭിച്ച ബിജെപി ജില്ലാ പരിശീലന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കുറവു മൂലം കടുത്ത വരള്‍ച്ചയും കുടിവെള്ള പ്രശ്‌നം പോലുള്ള രൂക്ഷമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന കേരളം കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നത് ആത്മഹത്യാ പരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, അലി അക്ബര്‍, എ. പി. രാമചന്ദ്രന്‍, ടി.കെ. പത്മനാഭന്‍, വി. ഉണ്ണികൃഷ്ണന്‍, എം.സി. ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.പി. ജയചന്ദ്രന്‍ പതാക ഉയര്‍ത്തി. നാളെ വൈകിട്ട് സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശ് നടത്തുന്ന സമാപന പ്രസംഗത്തോടെ ശിബിരം സമാപിക്കും. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഉപരി ഭാരവാഹികളാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്.
















