കാക്കനാട്: തൃക്കാക്കര നഗരസഭ പ്രദേശത്തും സിറ്റിയിലും സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കുന്നത് ഓട്ടോ മുതലാളിമാരായ മാഫിയകള്‍ക്കാണ്. രാഷ്‌ട്രീയ നേതാക്കള്‍, ബ്ലേഡ് മാഫിയകള്‍, ഉദ്യോഗസ്ഥര്‍, പോലീസുകാര്‍ തുടങ്ങിയവരെ സ്വാധീനിക്കാന്‍ കഴിവുള്ളവരും ഗുണ്ടാ മാഫിയകളോ അവരുമായി ചങ്ങാത്തം പുലര്‍ത്തുന്നവരോ ആണ് ഓട്ടോറിക്ഷ മാഫിയകള്‍. ഓട്ടോറിക്ഷ ദിവസവാടകയ്‌ക്കു നല്‍കി വന്‍ ലാഭമുണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തൃക്കാക്കര-30 വല്ലാര്‍പാടം, പെരുംമ്പടപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ 65 ഓട്ടോകള്‍ വരെ ചിലരുടെ കൈവശം ഉണ്ടെന്നാണ് ഓട്ടോ തൊഴിലാളികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
ഒന്നിലധികം ഓട്ടോകള്‍ സ്വന്തമായിട്ടുള്ളവര്‍ക്ക് യോഗ്യതയുള്ള ഡ്രൈവര്‍മാരെ പലപ്പോഴും കിട്ടാറില്ല. ഓട്ടോ ഓടിക്കാന്‍ ആളെ കിട്ടാതാവുമ്പോള്‍ കിട്ടുന്നവരെ പിടിച്ച് ഏല്‍പ്പിക്കുകയാണിവര്‍ ചെയ്യുന്നത്. ഇങ്ങനെ ഡ്രൈവര്‍മാരാകുന്നവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വരെ ഇവിടെ ഓട്ടോ ഡ്രൈവര്‍മാരായി വിലസുന്നുണ്ട്. വൈകുന്നേരമാകുമ്പോള്‍ നിശ്ചിത വാടക ലഭിക്കണമെന്നുമാത്രമാണ് ഉടമയുടെ വാദം.
പ്രതിദിനം 300 രൂപ വാടകയും ആവശ്യമായ ഇന്ധനം വാഹനത്തില്‍ നിറക്കേണ്ട ചുമതലയും തൊഴിലാളിയുടേതാണ്. യാത്രക്കാരെ ഞെക്കിപ്പിഴിഞ്ഞ് ഒരു ദിവസം ആയിരം രൂപയെങ്കിലും കിട്ടിയാലെ കുടുംബചെലവു കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നാണ് ഓട്ടോ തൊഴിലാളികളുടെ പക്ഷം. നഗരത്തില്‍ പ്രവേശിച്ച് രാത്രികാലങ്ങളില്‍ ഓട്ടോ സര്‍വ്വീസ് നടത്തുന്നവരില്‍ ബഹുഭൂരിക്ഷവും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവരില്‍ ഭൂരിഭാഗവും ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നാണ് ആര്‍ടിഓയുടെയും പോലീസിന്റേയും വിലയിരുത്തല്‍. ക്രിമിനലുകള്‍ വാഴുന്ന ഈ മേഖലയ്‌ക്ക് ട്രഡ് യൂണിയനുകള്‍ നല്‍കുന്ന പിന്‍തുണമൂലം പോലീസിനു ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
















