മൂവാറ്റുപുഴ: ഗാന്ധിജി സ്റ്റഡി സെന്റര്‍ നിര്‍മിച്ചത് ആദിവാസി ഭൂമി കയ്യേറിയതാണെന്ന് കാണിച്ചുള്ള കേസില്‍ അറക്കുളം വില്ലേജ് ഓഫീസറുടേയും മറ്റുറവന്യൂ ഉ ദ്യോഗസ്ഥരുടേയും സഹായത്തോടെ സ്ഥലവും മറ്റു രേഖകളും പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ ആക്ഷേപ ഹര്‍ജിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം.
മുന്‍ മന്ത്രി പി.ജെ.ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്റര്‍ നാടുകാണി യിലെ സ്ഥലത്തോട് ചേര്‍ന്നുള്ള ഏഴുസെന്റ് ആദിവാസിഭൂമി കൈയേറിയതിനെതിരെ യുള്ളതാണ് ഹര്‍ജി.
2007-ല്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ത്വരിതാന്വേഷണം നടത്തിയിരുന്നു. വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാന്റെ വാദങ്ങള്‍ അടി സ്ഥാന രഹിതമാണെന്ന് പറഞ്ഞിരുന്നു. ഇത് തള്ളികൊണ്ട് കേസെടുക്കാന്‍ കോടതി ഉത്തരവിടുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണവും ആരംഭിച്ചു. ഇത് നിര്‍ത്തിവയ്‌പ്പിക്കുവാന്‍ എതിര്‍കക്ഷികള്‍ ഹൈക്കോടതിയെ സമീപിക്കുകയും അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കേസില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആക്ഷേപം ഫയല്‍ ചെയ്തത്. മുന്‍മന്ത്രിയുടെ സ്വാധീനത്താലാണ് വിജിലന്‍സ് ആ ദിവാസി ഭൂമി കയ്യേറ്റത്തില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതെന്നും ഭൂമി കയ്യേറ്റം വ്യക്തമാക്കുന്ന രേഖകള്‍ പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം.
വിശദമായ വാദങ്ങള്‍ക്കുശേഷമാണ് വില്ലേജ് ഓഫീസറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും സ്ഥ ലവും രേഖകളും പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്. സ്ഥലത്തിന്റെ രൂപരേഖയും മറ്റും ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
















