കുന്നംകുളം : ഗജരാജന്‍ ഇത്തിത്താനം ഗുരുവായൂരപ്പന് പാപ്പാന്മാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചെരിഞ്ഞതായി പരാതി ഉയര്‍ന്നു.
ഗജരാജന്‍ ചെരിഞ്ഞ സംഭവത്തിന് കാരണം പാപ്പാന്മാരുടെ ക്രൂര മര്‍ദ്ദനമാണെന്ന് നാട്ടുകാരും ആനപ്രേമികളും പറഞ്ഞു.
കഴിഞ്ഞ ദിവസം ആനയെ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്ന വഴിയാണ് ആന ചെരിഞ്ഞെതെന്ന് പാപ്പാന്മാര് പറഞ്ഞു പ്രചരിപ്പിച്ചത്, തൃശ്ശൂര്‍ പട്ടിക്കാട് ചെമ്പൂത്ര സ്വദേശിയായ രാജേഷാണ് കോട്ടയം ഇത്തിത്താനം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗരുവായൂരപ്പനെ പാട്ടത്തിനെടുത്തിരുന്നത്. ചങ്ങലക്കിട്ട ആനയെ കാരവടികൊണ്ടും ഇരുമ്പാണി തറച്ച വടികൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു വേദന സഹിക്കവയ്യാതെ പുളഞ്ഞ ആന ചങ്ങല കൊളുത്തു പൊട്ടിച്ചു.
ഉടനെ മറ്റു പാപ്പാന്മാര് സംഘം ചേര്‍ന്ന് മണിക്കൂറുകളോളം മര്‍ദ്ദിച്ചതായി പറയുന്നു. മര്‍ദ്ദനത്തിനിടയില്‍ ആനയുടെ മര്മ്മസ്ഥാനത്തേറ്റ അടിയാണ് ആന പെട്ടെന്ന് ചെരിഞ്ഞു വീഴാന്‍ കാരണമായതെന്ന് പറയുന്നു. 40 വയസ്സുള്ള ഇത്തിത്താനം ഗുരുവായൂരപ്പന് ബീഹാറി ആനയാണ് ഇടതു കാലില്‍ വിട്ടുമാറാത്ത വൃണവുമുണ്ട് അനുസരണക്കേട് കാണിക്കുമ്പോള്‍ ഈ വൃണത്തില് കുത്തിയാണ് ആനയെ നിയന്ത്രിക്കുന്നത് തൃശ്ശൂരും പാലക്കാടും പ്രസിദ്ധമായ ഉത്സവങ്ങളില്‍ തലയെടുപ്പോടെ എഴുന്നെള്ളിപ്പിനു അണിനിരന്നിരുന്ന ഗുരുവായൂരപ്പന് എല്ലാവര്ക്കും പ്രിയങ്കരനായിരുന്നു.
ഒന്‍പതര അടി ഉയരത്തില്‍ മസ്തകമുളള ഗുരുവായൂരപ്പന് തലയെടുപ്പ് മത്സരങ്ങളില്‍ നിരവധി തവണ സമ്മാനങ്ങള്‍ വാരിക്കൂട്ടാറുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: