ചാലക്കുടി: റവന്യൂ ജില്ലാ കായികമേളക്ക് ഇന്ന് കൊടിയിറങ്ങുമ്പോള്‍ ഹാട്രിക് വിജയം നേടുവാനായി വലപ്പാട് ഉപജില്ല മുന്നേറ്റം തുടരുന്നു.22 സ്വര്‍ണ്ണവും, 7 വെള്ളിയും,3 വെങ്കലവും നേടി139 പോയിന്റോടെ മേളയുടെ ചാമ്പ്യന്‍ പട്ടത്തിലേക്ക് മുന്നേറുന്നത്. 111 പോയിന്റോടെ പത്ത് സ്വര്‍ണ്ണവും, 16 വെള്ളിയും,8 വെങ്കലവും നേടി തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല രണ്ടാം സ്ഥാനത്തും,62 പോയിന്റോടെ 6 സ്വര്‍ണ്ണവും, 9വെള്ളിയും, 5 വെങ്കലവും നേടി കുന്നംകുളം ഉപജില്ല മൂന്നാം സ്ഥാനത്തും,ആതിഥേയ ഉപജില്ലയായ ചാലക്കുടി 58 പോയിന്റോടെ 4 സ്വര്‍ണ്ണവും,8 വെള്ളിയും, 10 വെങ്കലവും നേടി നാലാം സ്ഥാനത്തുമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി വലപ്പാട് ഉപജില്ല തന്നെയായിരുന്നു ചാമ്പ്യന്മാര്.നാട്ടിക ഫിഷറീസ് ഹയര്‍ സെക്കന്റി സ്ക്കൂളിന്റെ ശക്തമായ പിന്തുണയോടെയാണ് മേളയുടെ ചാമ്പ്യന്‍ പട്ടം വലപ്പാട് ഉപജില്ല നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: