വലക്കാവ്: അച്ചന്‍കുന്ന് മലയോര സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തറ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. സമിതി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ക്രൂരമായ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. വലക്കാവ് അച്ചന്‍കുന്ന് തുടങ്ങിയ മാര്‍ച്ചിന് നൂറുകണക്കിന് സമിതി പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. നടത്തറയില്‍ നടന്ന സമാപനയോഗം ടി.കെ.വാസു ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ജോബി കെ.പാങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.സുമേഷ് ഇ.സി.സ്വാഗതവും സുരേഷ് തെക്കൂട്ട് നന്ദിയും പറഞ്ഞു. വലക്കാവില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചിന് ആദിവാസി ഊരുമൂപ്പന് സുരേഷ്, ബിജെപി നേതാക്കളായ കെ.ജി.വിനു, സേതു പൂച്ചെട്ടി, ജോസ്, ഷാജി എന്നിവര്‍ നേതൃത്വം നല്കി.
സമരം ചെയ്ത പ്രവര്‍ത്തകരെ ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തറ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ച പ്രസിഡണ്ട് ശരണ്‍ജിത്തിന് സാരമായി പരിക്കേറ്റു. ലാത്തിചാര്‍ജ്ജില്‍ വലതുകയ്യിന് ഒടിവ് പറ്റിയതായി അറിയിച്ചു. പ്രതിഷേധപ്രകടനം ബിജെപി ഒല്ലൂര്‍ മണ്ഡലം സെക്രട്ടറി സുമേഷ് ഇ.സി.ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി.വിനു അദ്ധ്യക്ഷത വഹിച്ചു. നടത്തറയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് സേതു പൂച്ചെട്ടി, രഞ്ജിത്ത്, പ്രമില്‍, ഐ.പി.പ്രതീഷ്, കൃഷ്ണകുമാര്‍, ജയേഷ്, സലീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: