പുതുക്കാട്: വരന്തരപ്പിള്ളി കുന്നത്തുപാടം മേഖലയില്‍ തേനീച്ചകൂടുകള്‍ മോഷണം പോകുന്നത് പതിവാകുന്നു. കര്‍ഷകര്‍ ദുരിതത്തില്‍. തിരുവനന്തപുരം സ്വദേശി കുഞ്ഞാപ്പി മേഖലയിലെ സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ സ്ഥാപിച്ചിരുന്ന തേനീച്ച കൂടുകളാണ് മോഷണം പോയത്.
വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായി 65 പറമ്പുകളിലാണ് കുഞ്ഞാപ്പി തേനീച്ച കൃഷി നടത്തുന്നത്.കഴിഞ്ഞ മൂന്നു മാസത്തിനിടെ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന ഇരുപതോളം കൂടുകളാണ് മോഷണം പോയത്.ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കുഞ്ഞാപ്പി കൃഷി നടത്തുന്നത്. 1500 രൂപയോളം ചിലവ് വരുന്ന കൂടുകളാണ് രാത്രികാലങ്ങളില്‍ മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കുന്നത്തുപ്പാടം, വേപ്പൂര്‍, കാരിക്കുളം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന കൂടുകളാണ് മോഷണം പോയത്. മലയോര മേഖലയിലും റബ്ബര്‍ തോട്ടങ്ങള്‍ക്ക് സമീപത്തും സ്ഥാപിച്ചിരിക്കുന്ന തേനീച്ച കൂടുകള്‍ പതിവായി മോഷണം പോയതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തേന്‍ എടുക്കാന്‍ പാകമായ കൂടുകളാണ് മോഷണം പോയത്. ചില സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകള്‍ നശിപ്പിച്ച നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: