കോട്ടയം: ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പങ്കുവയ്‌ക്കുന്ന ഷോര്‍ട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററി ചലച്ചിത്രങ്ങളുടെയും ഏകദിന ചലച്ചിത്രമേള-ബെസ്റ്റ് ഓഫ് സൈന്‍സ് കോട്ടയത്ത് ഒരുങ്ങുന്നു.
സിഎംഎസ് കോളേജ് ഫിലിം ആന്‍ഡ് ഫോട്ടോഗ്രഫി ക്ലബായ ക്യാമ്പസ് ലെന്‍സും കലാസാംസ്‌കാരിക സംഘടനയായ സാഖ്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ചലച്ചിത്രമേള ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഇന്ത്യയുടെ കേരള ഘടകവും, കൊച്ചി ബിനാലെ ഫൗണ്ടേഷനും ചേര്‍ന്നാണ് ഒരുക്കുന്നത്.
26ന് രാവിലെ മുതല്‍ വൈകിട്ട് 4.30വരെ കോളേജ് ഗ്രേറ്റ് ഹാളില്‍ നടത്തും. ചലച്ചിത്രമേള, പ്രശസ്ത ചിത്രകാരനും ശില്‍പ്പിയും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സെക്രട്ടറിയുമായ റിയാസ് കോമു ഉദ്ഘാടനം ചെയ്യും. സൈന്‍സ് ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റ് ഡയറക്ടര്‍ സി.എസ്.വെങ്കിടേശ്വരന്‍ ചലച്ചിത്രങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ക്രിസ്റ്റോ ടോമിയുടെ കാമുകി ഷോണ്‍ സെബാസ്റ്റിയന്റെ ഇന്‍ ദ ഷേഡ് ഫോളന്‍ ചിനാര്‍, വിധു വിന്‍സെന്റിന്റെ വൃത്തിയുടെ ജാതി, നീന സബ്‌നാനിയുടെ ഹം ചിത്ര് ബനാത്തെ ഹെ, നീലന്റെ അമ്മ, സതീന്ദര്‍ സിംഗ് ബേദിയുടെ കാമാക്ഷി, ഗിരീഷ് കുമാറിന്റെ രണ്ടുകുറിപ്പുകള്‍, ഗീതാഞ്ജലി റാവുവിന്റെ പ്രിന്റഡ് റെയിന്‍ ബോ, സന്ദീപ് രവീന്ദ്രനാഥിന്റെ ദ ബുക്ക് ഷെല്‍ഫ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും.
















