ഇരിട്ടി: തില്ലങ്കേരി കുണ്ടരിഞ്ഞാലിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. തില്ലങ്കേരി കുണ്ടരിഞ്ഞാലിലെ സിപിഎം പ്രവര്‍ത്തകനും തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷിന്റെ സഹോദരനുമായ പി.പി.രാജേഷാണ് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. കോടതി പ്രതിയെ റിമാന്റ് ചെയ്തു.
വിനീഷ് വധത്തെത്തുടര്‍ന്ന് ഒളിവിലാണെന്ന് പറയപ്പെട്ട രാജേഷ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തില്ലങ്കേരിയിലെ ബിജെപി പ്രവര്‍ത്തകന്റെ അച്ഛനെ കഴുത്തിന് കൊടുവാള്‍ വെച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകന്‍ ജിജോവിനെ കാറിന് ബോംബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചു എന്ന കള്ളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച കുറുവ രതീഷിന്റെ പിതാവ് കൈതേരി രവീന്ദ്രനെയാണ് എം.ടി.രമേശ് അടക്കം പങ്കെടുത്ത പൊതുയോഗം കഴിഞ്ഞു രാത്രിയില്‍ വീട്ടിലേക്കു നടന്നു പോകവേ രാജേഷും സംഘവും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് രവീന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് രാജേഷ് കോടതിയില്‍ കീഴടങ്ങിയത്
















