കണ്ണൂര്‍: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ജീവനക്കാര്‍ക്കാര്‍ക്കായി നടത്തുന്ന സോണ്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2016ന്റെ ഭാഗമായി നാളെ വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ എട്ടു ഷോറൂമുകളിലെ ജീവനക്കാര്‍ക്കായി വോളിബോള്‍ മത്സരം നടക്കും. വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ വോളീബോള്‍ കോച്ച് ഇ.കെ.രഞ്ജന്‍ സമ്മാന ദാനം നിര്‍വ്വഹിക്കും.
















