കാസര്‍കോട്: ജില്ലയില്‍ റബ്ബര്‍ അധിഷ്ടിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി റബ്ബര്‍ പാര്‍ക്ക് ആരംഭിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് എന്‍ഡിഎ ദേശീയ സമിതി അംഗവും കേരള കോണ്‍ഗ്രസ്സ് ചെയര്‍മാനുമായ അഡ്വ.പി.സി.തോമസ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രവര്‍ത്തന സംഗമം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇതിനായി കരിന്തളത്ത് പരിസ്ഥിതി പ്രശ്‌നം മൂലം ഖനനം നിര്‍ത്തിവെച്ച ഭൂമിയോ അല്ലെങ്കില്‍ മറ്റു സര്‍ക്കാര്‍ ഭൂമിയോ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിരവധി പേര്‍ക്ക് തൊഴിലവസരവും റബ്ബറിന് മെച്ചപ്പെട്ട വില ലഭിക്കുവാനും കോട്ടയം ജില്ലയില്‍ ആരംഭിച്ച റബ്ബര്‍ പാര്‍ക്കിന് കഴിഞ്ഞിട്ടുണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഹരിപ്രസാദ് മേനോന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് തോട്ടത്തില്‍, സെക്രട്ടറിമാരായ മാനുവല്‍ കാപ്പന്‍, കൃഷ്ണന്‍ തണ്ണോട്ട്, രാജീവന്‍ പള്ളിപ്പുറം, ബാലഗോപാലന്‍ പെരളത്ത്, ജെയ്‌സണ്‍ മറ്റപ്പള്ളി, മാധവന്‍ നമ്പ്യാര്‍, ബെന്നി വട്ടപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു
















