തലശ്ശേരി: മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മഞ്ഞോടിയില്‍ പൊതുയോഗം നടത്തി. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കേണ്ട സിപിഎമ്മാണ് ജില്ലയില്‍ നടക്കുന്ന അക്രമങ്ങളിലെല്ലാം ഒരു ഭാഗത്ത് നിലകൊളളുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ഒരു ഭാഗത്തും സിപിഎമ്മിനെതിരായി ശബ്ദിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും പൊത പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും മറുഭാഗത്തുമെന്ന സ്ഥിതിയാണുളളത്. അധികാരത്തില്‍ വന്നശേഷം പോലീസിനേയും ഭരണകൂടത്തേയും ഉപയോഗിച്ചു കൊണ്ട് സിപിഎം നടത്തുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പി.ബാബു അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് പ്രസംഗിച്ചു. എടത്തട്ട ബാബു സ്വാഗതവും സ്മിത ജയമോഹന്‍ നന്ദിയും പറഞ്ഞു.
















