Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുത്വവും മഹത്വവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 08:57 pm IST
in Samskriti

 

മനുസ്മൃതി ഇങ്ങനെ പറയുന്നു: ആചാര്യനും മുഖ്യാചാര്യനും രണ്ടും രണ്ടാണ്. ഉപനയനം,ഗായത്ര്യുപദേശം ഇവമാത്രം നടത്തുന്നത് ആചാര്യന്‍. ആ ആചാര്യനെക്കാളും മുഖ്യനാണ് വേദാദ്ധ്യയനം ചെയ്യിക്കുന്ന ആചാര്യന്‍. പത്ത് ഉപാദ്ധ്യായന്മാരേക്കാള്‍ ആദ്യം പറഞ്ഞ ആചാര്യനും നൂറ് ആച്ര്യന്മാരേക്കാള്‍ പിതാവും ആയിരം പിതാക്കന്മാരെക്കാള്‍ മാതാവും ഗുരുവിന്റെ നിലയില്‍ മേലെയാകുന്നു. ജനിപ്പിക്കുന്നവന്‍ പിതാവാണ്. മുഖ്യ ആചാര്യനും പിതാവാണ്. അവരില്‍ ആചാര്യനായ പിതാവാണ് ഗുരുതരന്‍. ജനകന്‍ ശാരീരികപിതാവും ആചാര്യന്‍ സാംസ്‌കാരിക പിതാവുമാണ്.

കാമവികാരത്താല്‍ ആവിഷ്ടരാകുന്ന മതാപിതാക്കന്മാര്‍ ഗര്‍ഭപാത്രത്തില്‍ നടത്തുന്ന ഉല്‍പാദനത്തെ ശിശുവിന്റെ സംഭൂതി എന്നാണ് പറയുന്നത്. മൃഗജന്മതുല്യമാണത്. എന്നാല്‍ വേദപണ്ഡിതനായ ആചാര്യന്‍ യഥാവിധി ഗായത്രീമന്ത്രോപദേശം ചെയ്ത് ഉപനയനം വഴി നവീകൃത ജന്മംനല്‍കി ജ്ഞാനിയും ജരാമരണങ്ങളില്ലാത്തവനുമാക്കിത്തീര്‍ക്കുന്നു. ഇതുകൊണ്ടാണ് രണ്ടാം ജന്മമുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ ദ്വിജന്‍ എന്നു പറയപ്പെടുന്നത്. അതുകൊണ്ട് ശരീരദാതാവായ പിതാവിനെക്കാള്‍ ഏറ്റവും ശ്രേഷ്ഠന്‍ ജന്മമോക്ഷമാര്‍ഗ ദാതാവായ ആചാര്യനാണ്. ഉപാദ്ധ്യായനായാലും ആചാര്യനായാലും മുഖ്യാചാര്യനായാലും അല്‍പമോ അനല്‍പമോ ആയ വിദ്യ ഉപദേശിച്ച് തുണയ്‌ക്കുന്ന ഏതൊരാളും ഗുരുവാകുന്നു. അയാള്‍ ആദരണീയന്‍ തന്നെ.

ബാലനും ജ്ഞാനിയുമായിരുന്ന അംഗിരസ് തന്നേക്കാള്‍ പ്രായമുള്ള പിതാവിന്റെ അനുജനെയും മറ്റും, ജ്ഞാനംകൊണ്ടു ഗുരുത്വം വഹിച്ച്, ശിഷ്യരായി സ്വീകരിച്ച് പഠിപ്പിച്ചു വരവെ അവരെ ‘പുത്രകാഃ’ (മക്കളേ) എന്നു വിളിച്ചുപോന്നു. അത്‌കേട്ടു കോപം വന്ന അവര്‍ ദേവന്മാരെ സമീപിക്കുകയും ദേവന്മാര്‍ കൂടിയാലോചിച്ച് ”ശിശു നിങ്ങളോട് പറഞ്ഞത്് ന്യായമാണ്” എന്ന് പറഞ്ഞുവിടുകയും ചെയ്തു.

പണ്ടുള്ള മുനിമാര്‍ അജ്ഞനെ ബാലനെന്നും മന്ത്രദാതാവിനെ പിതാവെന്നും പറഞ്ഞിട്ടുണ്ട്. പ്രായമേറിയതുകൊണ്ടോ മുടിയും താടിയും നരച്ചതുകൊണ്ടോ അമ്മാവന്‍, ചിറ്റപ്പന്‍ എന്നീ ബന്ധുഭാവംകൊണ്ടോ ഒന്നുമല്ല മഹത്വം സിദ്ധിക്കുന്നത്. വേദാദ്ധ്യയനം ചെയ്തിട്ടുള്ളവനാണ് മഹാന്‍ എന്ന് ഋഷിമാര്‍ കല്‍പിച്ചിരിക്കുന്നു. ജീര്‍ണദേഹമുള്ളവനല്ല വൃദ്ധന്‍; വിദ്വാനാണ് വൃദ്ധന്‍ എന്ന് ദേവമതം. മരംകൊണ്ടുണ്ടാക്കിയ മൃഗവും വേദാദ്ധ്യയനം ചെയ്യാത്ത ബ്രാഹ്മണനും നാമം മാത്രം ധരിച്ചവരാണ്. ഷണ്ഡന്‍ സ്ത്രീയിലും മൃഗം ഇതര മൃഗത്തിലും ഇണചേരുന്നതും അജ്ഞനില്‍ ദാനഫലവും നിഷ്ഫലമാകുംപോലെ വേദജ്ഞാനം ചെയ്യാത്ത ബ്രാഹ്മണന്‍ ഒന്നിനും കൊള്ളാത്തവനാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.