പത്തനംതിട്ട: മുഖത്ത് വിഷവാതകം സ്‌പ്രേ ചെയ്ത് ഒന്നര പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. പ്രമാടം വട്ടക്കുളഞ്ഞിതൂമ്പുങ്കല്‍ വീട്ടില്‍ ഏബ്രഹാമിന്റെ (80) വീട്ടിനുള്ളില്‍ നിന്നാണ് ആഭരണങ്ങളും പണവും കവര്‍ന്നത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. വീടിന്റെവരാന്തയില്‍ വിശ്രമിക്കുകയായിരുന്ന ഏബ്രഹാമിന്റെഅരികിലെത്തിയ വെളുത്ത് മെലിഞ്ഞ സ്ത്രീയാണ് മയക്കുമരുന്ന് സ്‌പേചെയ്തതെന്നു പറയുന്നു. ഭിക്ഷാടകയായി എത്തിയ സ്ത്രീ കേള്‍വിക്കുറവുള്ളഏബ്രഹാമിന്റെ അരികിലെത്തി ഭിക്ഷ ആവശ്യപ്പെടുന്നതിനിടെയാണ് മുഖത്ത്‌സ്‌പ്രേ ചെയ്തത്. തുടര്‍ന്ന് മയങ്ങിവീണഏബ്രഹാമിനെ മാറ്റി കിടത്തിയശേഷം അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും അരപ്പവന്റെ മോതിരവും പണവുംകവരുകയായിരുന്നു. വീട്ടിലുള്ളവര്‍ മടങ്ങിയെത്തിയപ്പോള്‍ബോധരഹിതനായി കണ്ട ഏബ്രഹാമിനു പ്രാഥമിക ശുശ്രൂഷനല്കിയപ്പോഴാണ് കവര്‍ച്ച പുറത്തറിയുന്നത്. അഞ്ചരയടിയോളംഉയരമുള്ള സ്ത്രീയാണ് മോഷണത്തിനെത്തിയതെന്ന് ഏബ്രഹാം പറഞ്ഞു.
ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോന്നി പോലീസ് തെലുങ്ക് ഭാഷസംസാരിക്കുന്ന മൂന്നു സ്ത്രീകളെ ചോദ്യം ചെയ്യാനായികസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഇതേ ഭാഗത്ത്
നാടോടി സംഘത്തെ കണ്ടിരുന്നതായും നാട്ടുകാരും മൊഴി നല്കിയിട്ടുണ്ട്.ഏബ്രഹാമിന്റെ മുഖത്ത് സ്‌പ്രേചെയ്ത ദ്രാവകം എന്താണെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. പോലീസ് സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
















